അറിവിന്‍റെ ലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്തിയ എന്‍റെ പ്രിയപ്പെട്ട അധ്യാപകര്‍..........
അക്ഷരം പഠിക്കുന്നത് മുതല്‍ കോളേജ് വരെ അറിവ് പകര്‍ന്നു തന്ന അധ്യാപകര്‍
ആദ്യാക്ഷരം പറഞ്ഞു തന്ന ആശാട്ടിയമ്മ.....വീടിനു അടുത്തുള്ള ആശാട്ടിയമ്മ ....ആദ്യ ഗുരു
ഒന്നാംക്ലാസ്സ് ടീച്ചര്‍ ശാരദാമ്മ സാര്‍ ...പിന്നെ ഓമനയമ്മ സാര്‍, ലളിതാംബിക അമ്മ സാര്‍, അമ്മുക്കുട്ടി അമ്മ സാര്‍ , കുമാരി ടീച്ചര്‍ തുടങ്ങി എന്‍റെ ആദ്യ വിദ്യാലയത്തിലെ, മങ്കുഴി എന്‍എസ്എസ് പ്രൈമറി സ്കൂളിലെ അധ്യാപകര്‍....ഇന്ന് കണ്ടാലും തിരിച്ചറിഞ്ഞ് വിശേഷം ചോദിക്കുന്ന ആദ്യ അധ്യാപകര്‍.
അവിടെ നിന്നും ഹൈ സ്കൂളിലേക്ക് എത്തിയപ്പോ സുജ ടീച്ചര്‍, ആലിസ് ടീച്ചര്‍,ബിജു സര്‍, അന്നമ്മ ടീച്ചര്‍, പത്താംക്ലാസ്സ് ടീച്ചര്‍ വര്‍ഗീസ് സര്‍, തുടങ്ങി ഒരുപാട് പേര്‍ ...പോപ് പയസ്ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകര്‍..........
എന്നെ ഞാനാക്കി മാറ്റിയ എന്‍റെ പോളിയിലെ എന്‍റെ പ്രിയപ്പെട്ട അധ്യാപകര്‍....എനിക്ക് ജീവിതം എന്താണെന്നു പറഞ്ഞു തന്ന എന്‍റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകര്‍ ഇന്നും അവിടെയാണ്...
ആദ്യം പറയേണ്ട പേര് വത്സല ടീച്ചറിന്റെ ആണ് ...ടീച്ചര്‍ ആയിരുന്നില്ല... അമ്മയായിരുന്നു ....ഞങ്ങളുടെ സ്വന്തം “പവര്‍ അമ്മ “. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബെസ്റ്റ് ടീച്ചര്‍...
പിന്നെ നന്ദകുമാര്‍ സര്‍ , രാധിക ടീച്ചര്‍, വിജയകുമാര്‍ സര്‍, ശ്രീകുമാര്‍ സര്‍, വിജയകൃഷ്ണന്‍ സര്‍, ശ്രീജിത്ത് സര്‍, ശ്രീകാന്ത് സര്‍, രാജീവ് സര്‍, സജിത്ത് സര്‍, രാജേഷ് സര്‍, ഉഷസ് ടീച്ചര്‍, തുടങ്ങി ഓര്‍ക്കാന്‍ ഒരുപാട് പേര് ....
ലോകത്തിലെ ഏറ്റവും ബെസ്റ്റ് ടീച്ചര്‍ എല്ലാരും പന്തളം പോളിയിലാണ് എന്ന് തോന്നുന്നു.....
എന്‍റെ എഞ്ചിനീയറിംഗ് ജീവിതത്തില്‍ കിട്ടിയ ടീച്ചര്‍മാര്‍... ആദ്യം പറയേണ്ടത് ഞങ്ങളെ സ്നേഹിച്ച ഞങ്ങള്‍ സ്നേഹിച്ച ...ഇന്ന് ഞങ്ങളെ വിട്ടു പിരിഞ്ഞ ഞങ്ങളുടെ ചിത്ര മിസ്സ്.....
പിന്നെയുള്ളത് ബിന്ദു മിസ്സ്, സിബി സര്‍, കുമാര്‍ സര്‍, കണ്ണന്‍ സര്‍ തുടങ്ങിയവര്‍....
പലപ്പോഴും ടീച്ചര്‍മാരെ ഇഷ്ടപ്പെടാതെ പോയതും ഞങ്ങളുടെ പെരുമണ്‍ കോളേജിലെ ടീച്ചര്‍മാരെ ആണ്.... പേരെടുത്തു ഞാന്‍ പറയുന്നില്ല.... എങ്കിലും അത് ഒരു സത്യമാണ്...
അങ്ങനെ ഒരുപാട് ടീച്ചര്‍മാര്‍.....
ഇവരെ കൂടാതെ ജീവിതത്തില്‍ ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ച ഒരുപാട് പേര്‍ ......
ഒരിക്കല്‍ നഷ്ടപ്പെട്ട ആ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നടക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനു ഒരു കാരണം പ്രിയപ്പെട്ട ടീച്ചര്‍മാര്‍ തന്നെയാണ്....
അവരുടെ പാദങ്ങളില്‍ ഒരായിരം സ്നേഹ പൂക്കള്‍ അര്‍പ്പിക്കുന്നു ............
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ