തിങ്കളാഴ്‌ച, ഡിസംബർ 02, 2013

എഞ്ചിനീയറിംഗ്

അന്നൊരു ആഗസ്റ്റ്‌ മാസം ആ കോളേജിന്റെ പടി കയറുമ്പോ എന്തൊക്കെയോ നേടിയ ഒരു അഹങ്കാരമായിരുന്നു മനസ്സില്‍ ....

ജീവിതത്തില്‍ ഒരിക്കല്‍ പോലും ആഗ്രഹിച്ചിട്ടില്ലാത്ത ഒരു കാര്യം അതിങ്ങനെ കയ്യെത്തും ദൂരത്ത് വന്നു നിന്നപ്പോ അതിനെ എത്തിപ്പിടിക്കാനുള്ള വെമ്പലായിരുന്നു.


ക്ലാസ്സ്‌ മുറിയില്‍ ഏറ്റവും ആദ്യം എത്തിയപ്പോ വല്ലാത്തൊരു ചങ്കിടിപ്പ് ഉണ്ടായിരുന്നു .......

പുതിയ ലോകവും പുതിയ മനുഷ്യരും .....

എന്താവും എന്നൊരു ആശങ്ക

ആദ്യത്തെ ക്ലാസ്സ്മേറ്റ് കയറി വന്നപ്പോ മടിച്ചു മടിച്ചാണ് മിണ്ടിയത് ...

എഞ്ചിനീയര്‍ ആവാന്‍ തുനിഞ്ഞിറങ്ങിയ ഒരാള്‍ ..... ഒരു വട്ടക്കണ്ണടയുമായി ഒരാള്‍

ഞാനിരുന്ന ബെഞ്ച് പെണ്‍കുട്ടികളുടെയാണ് എന്ന് പറഞ്ഞുതന്ന ഒരു സുഹൃത്ത്‌

അപ്പോളെക്കും കലപില കൂട്ടിക്കൊണ്ട് ഒരുപറ്റം പെണ്‍കുട്ടികളും ആണ്‍കുട്ടികളും എത്തിയിരുന്നു .... എല്ലാരും എന്തോ ഒരു പുതിയ ജീവിയെ കണ്ടപോലെ എന്നെ തുറിച്ചു നോക്കുന്നു ....

വല്ലായ്മ തോന്നിയതുകൊണ്ട് കുനിഞ്ഞിരുന്നു ...

ആദ്യം പരിചയപ്പെട്ട അവന്‍ എന്നെ അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു ...

അന്ന് അവരുടെ കണ്ണില്‍ കണ്ടത് അത്ഭുതമായിരുന്നു കാരണം ഡിപ്ലോമ കഴിഞ്ഞ് എഞ്ചിനീയറിംഗിന് എത്തുന്നവര്‍ ഭയങ്കര സംഭവമാണ് എന്നൊരു തെറ്റിധാരണ ഉണ്ടായിരുന്നു അവര്‍ക്ക്.... കാരണം എന്നെക്കാളും മുന്നേ അതുപോലെ എത്തിയ വേറെ രണ്ടുപേര്‍ ഉണ്ടായിരുന്നു ... അവര്‍ കൊടുത്ത ഇമേജ് ആവും ... ന്തോ

അന്നവരെയും മറ്റുള്ളവരെയും പരിചയപ്പെടുമ്പോ അതൊരു ജീവിതകാലത്തെക്കുള്ള സൗഹൃദമായിരിക്കുമെന്ന് കരുതിയില്ല

ബെല്ലടിച്ചു ..ആദ്യത്തെ ക്ലാസ്സ്‌ തുടങ്ങുകയായി .......വന്നത് ഒരു മിസ്സ്‌ ... അന്നവര് പറഞ്ഞത് എന്താണെന്ന് ഇന്നും മനസിലായിട്ടില്ല ... അന്തവും കുന്തവും ഇല്ലാതെ ഏതാണ്ട് കണ്ട പൊട്ടനെ പോലെ ഞാനിരുന്ന ഇരിപ്പ് ..... മറക്കില്ല ഒരിക്കലും

എന്‍റെ ആ അവസ്ഥക്ക് വിരാമമിട്ടുകൊണ്ട് ദൂരെ കേട്ടു ഒരു സമരത്തിന്‍റെ മുദ്രാവാക്യങ്ങള്‍ ....

ആദ്യ ദിവസം തന്നെ സമരം ........ വല്ലാത്തൊരു ആശ്വാസമായിരുന്നു അത്

പിന്നീടുള്ള ഓരോ ദിവസങ്ങളും മനസ്സില്‍ തട്ടി കടന്നു പോയ ദിനങ്ങള്‍.....

അതിനിടയില്‍ പരിചയപ്പെട്ട ഒരുപാട് .................ഒരുപാട് പേര്‍ ............. നല്ല സുഹൃത്തുക്കള്‍ ...

ജീവിതം ആസ്വദിച്ച മൂന്ന് വര്‍ഷങ്ങള്‍ പെട്ടന്ന് കടന്നു പോയി ...

അതിനിടയില്‍ എന്തൊക്കെ സംഭവങ്ങള്‍ ... അടി പിടി, ബഹളം, സമരം, പ്രണയം, വിരഹം, എക്സാം, സെമിനാര്‍, പ്രൊജക്റ്റ്‌, ലാബ്‌, വൈവ, ക്ലാസ്സ്‌, ടൂര്‍, ഇലക്ഷന്‍, യൂണിയന്‍, കോളേജ് മാഗസിന്‍, കള്‍ച്ചറല്‍ ഫെസ്റ്റ്, കോളേജ് ഡേ, സസ്പെന്‍ഷന്‍ ,കാന്റീന്‍, ഓണം, ക്രിസ്തുമസ്, ഹോസ്റ്റല്‍, തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഒരുപാട് ഓര്‍മ്മകള്‍

ഓരോന്നും മനസിന്‍റെ ഒരു കോണില്‍ വിങ്ങലായി അവശേഷിക്കുന്നു ...

അവസാന ദിവസം കലുഷിതമായ മനസുമായാണ് ആ പടികള്‍ കയറിയത് അതിനിടയില്‍ പഴയ ആ അഹങ്കാരം എവിടെയോ പൊയ്‌പോയിരുന്നു ... അവിടുത്തെ അനുഭവങ്ങള്‍ അതിനെ ഇല്ലാതാക്കി എന്ന് പറയാം ...

ഒരു നീര്‍ക്കുമിളയുടെ മാത്രം ആയുസ്സുണ്ടായിരുന്ന അഹങ്കാരം ...

അന്നത് സങ്കടത്തിന് വഴിമാറിക്കൊടുത്തു

കലങ്ങിയ കണ്ണുമായി അന്നാ ക്ലാസ്സ്‌ മുറിയില്‍ കയറി ചെല്ലുമ്പോ ഒരുപാട് പേരുണ്ടായിരുന്നു അതില്‍ .... പരസ്പരം കെട്ടിപ്പിടിച്ചും, ഡ്രസ്സില്‍ ആശംസകള്‍ എഴുതിയും പരസ്പരം കളര്‍ വാരിതേച്ചും യാത്ര പറയുന്ന ഒരുപാട് പേര്‍ ...

മറക്കില്ല എന്ന ഭംഗിവാക്ക് പറഞ്ഞ് കണ്ണുനീര്‍ തുടയ്ക്കുന്ന എന്‍റെ പ്രിയപ്പെട്ടവര്‍

അന്ന് ആ മിസ്സിന്റെ ക്ലാസ്സില്‍ നിര്‍വികാരനായി ഇരുന്നപോലെ ഞാനിരുന്നു ഒരു മൂലയില്‍

മനസ്സില്‍ ഒരു കടല്‍ ഇരമ്പുന്നുണ്ടായിരുന്നു ....

ആരൊക്കെയോ വന്നു എന്തോക്കെയോ ചോദിച്ചു ... എന്തൊക്കെയോ മറുപടി പറഞ്ഞു ...

അന്ന് ഡയറിയില്‍ കാര്‍ത്തിക എഴുതിയ വാക്കുകള്‍ ഇന്നും ഓര്‍ക്കുന്നു ...

“നിന്‍റെ കണ്ണുകളില്‍ വിഷമം എനിക്ക് കാണാം”

അപ്പോളാണ് ഞാനറിയുന്നത് എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നുവെന്ന് .............


എഞ്ചിനീയറിംഗ് ..... അതൊരു ജീവിതമാണ്

നാല് കൊല്ലം നാല് നിമിഷങ്ങളെ പോലെ കടന്നുപോകുന്ന നൈര്‍മഷികമായ ജീവിതം

അതില്‍ എത്തുമ്പോ പെട്ടു എന്ന് തോന്നും....... പക്ഷെ പുറത്തിറങ്ങി കഴിയുമ്പോ വീണ്ടും ഉള്ളിലെത്താന്‍ കൊതിക്കും

കൊതിയോടെ നോക്കിയിരിക്കും അവിടുത്തെ മറ്റു ജീവിതങ്ങളെ ....

വീണ്ടും വീണ്ടും വേണമെന്ന് തോന്നുന്ന ഒരു ലഹരിയാണ് അത്

ഒരുപക്ഷെ ഇനിയൊരിക്കലും കിട്ടില്ല എന്ന തിരിച്ചറിവുള്ളതുകൊണ്ടാവും

ആ ജീവിതം അത്ര സുന്ദരമായത്

മൂന്നു വര്‍ഷം ജീവിച്ചപ്പോ ഒരിക്കല്‍ പോലും തോന്നിയിട്ടില്ല ആ ഓര്‍മ്മകള്‍ മനസിനെ കരയിക്കുമെന്ന് ............





.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ