എനിക്ക് മൂന്നു വയസ്സുള്ളപ്പോ അമ്മ അനിയനെ പ്രസവിച്ചു കിടക്കുന്ന സമയം. അന്ന് ഹോസ്പിറ്റലില്‍ പോയ ഞാന്‍ അമ്മയോട് പറഞ്ഞൂത്രേ ഈ കുട്ടീനെ കൊടുത്തിട്ട് അപ്പുറത്തെ ബെഡ്ഡില്‍ കിടക്കണ പെണ്‍കുട്ടീനെ നമുക്ക് കൊണ്ടുപോകാം എന്ന്. ബുദ്ധിയുറയ്ക്കാത്ത ആ പ്രായത്തില്‍ തുടങ്ങിയതാ ഒരു പെങ്ങള്‍ വേണം എന്ന ആഗ്രഹം.