നിതിക്കുട്ടാ ഓടല്ലേ... ഈ കുട്ടി ഓടി എവിടെയെങ്കിലും വീഴുല്ലോ ന്റെ കൃഷ്ണാ.
പിന്നില്‍ നിന്ന് അമ്മയാണ് വിളിക്കുന്നത്.. അതൊന്നും കാര്യാക്കാതെ നിതി ഓടുകയാണ്.. ആദ്യായി മണ്ണും മരങ്ങളും കണ്ട സന്തോഷത്തില്‍ വീടിന് ചുറ്റും ഓടിക്കളിക്കുകയാണ്. തുളസിത്തറ വലംവെച്ചു വന്ന അവനെ പിടിച്ച് അമ്മ ശാസിക്കുന്നതിനിടയില്‍ മുറ്റത്തേക്ക് വന്ന അമ്മമ്മ തന്നിലേക്ക് ചേര്‍ത്ത് പിടിച്ചു.