ക്ലാസ്സ് തുടങ്ങി... ആദ്യ വര്‍ഷത്തെ പല സബ്ജെക്റ്റ്കളും പ്ലസ്‌ടു കോഴ്സ്ന്‍റെ ബാക്കി...അല്ലെങ്കില്‍ അതൊക്കെ തന്നെയായിരുന്നു .... പത്താംക്ലാസ് കഴിഞ്ഞു പോയകൊണ്ട് പലതും എനിക്ക് പുതിയതായിരുന്നു.. അതുകൊണ്ട് തന്നെ ഒരു ഇഷ്ടക്കേട് തോന്നി.... അക്കാലത്ത് കമ്പ്യൂട്ടറിനോട് വല്ലാത്ത ഭ്രമമായിരുന്നു... അത് പഠിക്കണം എന്ന് ആശിച്ച് ബ്രാഞ്ച് ചേഞ്ച് ചെയ്യാന്‍ അപ്ലൈ ചെയ്തു... പക്ഷേങ്കി നോക്കണേ എന്‍റെ നമ്പര്‍ വന്നപ്പോളെക്കും അതിന്‍റെ സീറ്റ് ഫില്ലായി... അങ്ങനെ ഇലക്ട്രിക്കലില്‍ തന്നെ നിന്നേപറ്റു എന്നായി... പഠിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും ഒന്നും മനസിലാവാത്തവന്റെ മാനസികാവസ്ഥ എന്താവും ?