ഞായറാഴ്‌ച, ജൂലൈ 31, 2016

എന്‍റെ യാത്രകള്‍- 2

ഹൈറേഞ്ചിലേക്ക്

ഹൗസ്ബോട്ടിലെ മനോഹരമായ യാത്രയും കഴിഞ്ഞ് വണ്ടിയുമെടുത്ത് ആലപ്പുഴയുടെ തിരക്കിലൂടെ റാന്നിയ്ക്ക്. അവിടെയൊരു കൂട്ടുകാരനുണ്ട് ..ലിബി. അവന്‍റെ വീട്ടിലേക്കാണ് യാത്ര. പകല്‍ ആലപ്പുഴ നഗരത്തില്‍ തിരക്ക് വളരെ കൂടുതലാണ്‌. നാഷണല്‍ ഹൈവേ കടന്നുപോകുന്ന പട്ടണമായത് കൊണ്ട് ചരക്കു വണ്ടികളും മറ്റ് സ്വകാര്യ വാഹനങ്ങളും കൊണ്ട് റോഡുകള്‍ നിറഞ്ഞിരിക്കും. അതില്‍ നിന്ന് പുറത്ത് വരിക ശ്രമകരമാണ്. റാന്നിയ്ക്ക് ഞങ്ങള്‍ക്ക് മുന്നില്‍ ഗൂഗിള്‍ മുത്തശ്ശി കാട്ടിത്തന്ന റൂട്ട് ആലപ്പുഴ- ചങ്ങനാശേരി – തിരുവല്ല – കോഴഞ്ചേരി റാന്നി എന്നിങ്ങനെയാണ്. ഒരുപാട് സന്തോഷം തോന്നി. കാരണം ആലപ്പുഴ ചങ്ങനാശ്ശേരി റൂട്ട് അത്രയും മനോഹരമാണ്. 

ചൊവ്വാഴ്ച, ജൂലൈ 19, 2016

സഫ്‌ലിയ ദ്വീപിലേക്ക് ഖത്തര്‍ സഞ്ചാരികളുടെ സമുദ്രയാത്ര.


ഖത്തര്‍ സഞ്ചാരി യൂണിറ്റ്‌ ഈയടുത്ത കാലത്താണ് തുടങ്ങിയതെങ്കിലും,ലോഞ്ചിംഗ് പ്രോഗ്രാമും, മീറ്റിംഗും ഒക്കെയായി സജീവമായിരുന്നു. ഈദിനോട് അനുബന്ധിച്ച് ഒരു യാത്ര ആവാം എന്ന് പ്ലാന്‍ ചെയ്ത് തുടങ്ങിയപ്പോഴേ ഞാനുണ്ടാവും എന്ന് പറഞ്ഞ് എത്തിയവരുണ്ട്. വളരെ ചെറിയ ഒരു രാജ്യമായ ഖത്തറില്‍ കാണാനുള്ള സ്ഥലങ്ങള്‍ കുറവാണ് എന്ന് എല്ലാവര്‍ക്കും അറിയാം പക്ഷെ എവിടേക്കാണങ്കിലും എത്ര ചെറുതാണങ്കിലും യാത്രകള്‍ അതിനെ സ്നേഹിക്കുന്നവര്‍ക്ക് പോകാതിരിക്കാനാവില്ലല്ലോ. ഇപ്പോളത്തെ കാലാവസ്ഥ വില്ലനാണ്. പക്ഷെ യാത്രയുടെ ആവേശത്തെ തളര്‍ത്താന്‍ മാത്രം ശക്തനല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഒരു സമുദ്രയാത്രയെക്കുറിച്ച് ആലോചിക്കുന്നത്. എന്തിനും ഏതിനും ഒരു തുടക്കം ഉണ്ടാവാന്‍ മുന്നിട്ടിറങ്ങാന്‍ കുറച്ചുപേര്‍ ആവശ്യമുണ്ടല്ലോ. സഞ്ചാരി ഖത്തര്‍ന്‍റെ തുടക്കം മുതല്‍ കൂടെയുള്ളവരെ ഉള്‍ക്കൊള്ളിക്കുന്ന കോര്‍ ഗ്രൂപ്പില്‍ സംസാരിച്ചു തുടങ്ങിയപ്പോഴേക്കും എല്ലാവര്‍ക്കും ആവേശമായി. അങ്ങനെ ദോഹയില്‍ നിന്നും ഒരു അരമണിക്കൂര്‍ ദൂരത്തിലുള്ള സഫ് ലിയ ദ്വീപിലേക്കുള്ള ഒരു ബോട്ട് യാത്ര തീരുമാനിച്ചു.

തിങ്കളാഴ്‌ച, ഏപ്രിൽ 04, 2016

Q-MALAYALAM A DAY OUT- 2016


ലുവേന എന്ന പച്ചത്തുരുത്തിലെക്കായിരുന്നു ഇപ്രാവശ്യം ക്യു മലയാളം സംഘടിപ്പിച്ച ടൂര്‍ പ്രോഗ്രാം. എല്ലാ വര്‍ഷത്തെയും പോലെ ഇപ്രാവശ്യവും ഫാമിലി ടൂര്‍ പ്രോഗ്രാം പ്ലാന്‍ ചെയ്ത് തുടങ്ങിയപ്പോ തന്നെ കരുതിയിരുന്നതാ പങ്കെടുക്കണം എന്ന്. വല്ലപ്പോഴും കിട്ടുന്ന ഇതുപോലെയുള്ള ചില ഒത്തുകൂടലുകള്‍ ആണല്ലോ ഈ പ്രവാസത്തില്‍ നമുക്ക് ഒരു ആശ്വാസം.

തിങ്കളാഴ്‌ച, മാർച്ച് 28, 2016

കരിമുഖങ്ങള്‍

ഇന്നലെയായിരുന്നു (മാര്‍ച്ച് 27) വേള്‍ഡ് ഡ്രാമ ഡേ. അന്യമായിക്കൊണ്ടിരിക്കുന്ന നാടകം എന്ന കലാരൂപത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലോക നാടകദിനത്തിന്‍റെ ഉദ്ദേശം. ഒരുകാലത്ത് നമ്മുടെ ആസ്വാദനകലയുടെ പ്രതിരൂപമായിരുന്നു നാടകങ്ങള്‍. എന്നാല്‍ ഇന്ന് അവ അന്യംനിന്ന് പോകുന്ന അവസ്ഥയിലൂടെയാണ്‌ കടന്നുപോകുന്നത്. വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ തന്നെ പല സംസ്ഥാനങ്ങളിലും മാന്യമായ തൊഴില്‍ തന്നെയാണ് നാടകം ഇന്നും. എന്നാല്‍ നമ്മുടെ കേരളത്തില്‍ അവസ്ഥ മറ്റൊന്നാണ്. നിരവധിയനവധി നാടക സമിതികളിലൂടെ വളരെയധികം കുതിച്ചുചാട്ടം നടത്തിയ നാടകം എന്ന കലാരൂപം ഇന്ന് വിരലില്‍ എണ്ണാവുന്നത്ര മാത്രമേയുള്ളൂ. ഉള്ളവയ്ക്കുപോലും നിലനില്‍പ് ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു എന്നത് സങ്കടകരമാണ്. കെപിഎസി പോലെയുള്ള അതികായന്മാര്‍ പോലും പേരിനു മാത്രം നാടകങ്ങള്‍ രംഗാവിഷ്കരിക്കുന്നു. ഇന്നത്തെ കാലത്ത് എന്തുകൊണ്ട് പ്രവാസികള്‍ക്കിടയില്‍ കലാ പ്രവര്‍ത്തനങ്ങള്‍ ഒതുങ്ങുന്നു എന്ന് കൂടെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നാടകങ്ങള്‍ നാട്ടില്‍ പലപ്പോഴും ഒഴിവാക്കപ്പെടുന്നു, എന്തുകൊണ്ടായിരിക്കാം അത്? തന്നിലേക്ക് തന്നെ നാം ഒതുങ്ങുന്നുന്നു എന്നതായിരിക്കാം അതിന്‍റെ കാരണം. അവനവനിസത്തിലേക്ക് മാത്രം ഒതുങ്ങുന്ന സമൂഹമാണ് അതിന് കാരണക്കാര്‍.

ഞായറാഴ്‌ച, ജനുവരി 31, 2016

എന്‍റെ യാത്രകള്‍.- 1

 കുട്ടനാട് –  ഹൗസ്ബോട്ട് യാത്ര 

യാത്രകള്‍ ഒരു ലഹരിയാണ്... ആവര്‍ത്തിക്കപ്പെട്ടാലും വിരസമാവാത്ത ലഹരി.ഈ അവധിക്കാലവും കൂടുതലും യാത്രകള്‍ തന്നെയായിരുന്നു.. പ്രകൃതിയുടെ വിവിധ ഭാവങ്ങളില്‍ കൂടിയുള്ള യാത്ര. കായലും കടലും പുഴയും മലയും മഞ്ഞും മഴയും കണ്ടും അറിഞ്ഞും ആസ്വദിച്ചും കുറെനാളായി ആഗ്രഹിച്ചിരുന്ന ഒരു യാത്ര.


ഫേസ്ബുക്ക് തന്ന കുറച്ചു കൂട്ടുകാരുണ്ട്, പെട്ടന്ന് ഒരാവശ്യത്തിന് വിളിച്ചാല്‍ എങ്ങനെയും എത്തും എന്ന് കരുതുന്ന കുറച്ചുപേരില്‍ ചിലര്‍, നാട്ടില്‍ എത്തിയപ്പോ മുതല്‍ പറയുന്നതാ അവരുമൊന്നിച്ച് ഒരു കറക്കം. അങ്ങിനെയാണ് ആലപ്പുഴയിലേക്ക് അവര്‍ വരാമെന്ന് പറഞ്ഞത് കുട്ടനാട് കാണാന്‍.രാവിലെ ഞാന്‍ ആലപ്പുഴയില്‍ എത്തുമ്പോഴേക്കും മലപ്പുറം-കോഴിക്കോട് നിന്ന് അവര്‍ എത്തിയിരുന്നു. ഹൗസ്‌ബോട്ട് ഒക്കെ ബുക്ക് ചെയ്തു എന്നെയും കാത്തുനില്‍ക്കുന്നു.



ശനിയാഴ്‌ച, ഡിസംബർ 05, 2015

ഒരു സ്വപ്നം


പതിവായി ഞാന്‍ കാണുന്നൊരു സ്വപ്നമുണ്ട്.

സ്വര്‍ണ്ണപ്പട്ടുവിരിച്ച ഗോതമ്പുപാടത്തിനു നടുവില്‍ വാകയും കണിക്കൊന്നയും ഇതള്‍ വിരിച്ച ചെമ്മണ്‍ പാത, ഇടയ്ക്കിടയ്ക്ക് ഈറനണിയിക്കുവാനെന്നവണ്ണം പൊഴിയുന്ന ചാറ്റല്‍ മഴ, മഴവില്ല് വിരിയിക്കുന്ന നീലമേഘങ്ങള്‍.

ആ വഴിത്താരയില്‍ ഞാനൊറ്റയാണ്. ദൂരെ ഇണയെ തേടുന്ന കുയിലിന്റെ നേര്‍ത്ത കൂചനങ്ങള്‍ കേള്‍ക്കാം. വീശിയടിക്കുന്ന ചെറു കാറ്റില്‍ ചേറ്റുമണമുണ്ട്, കൊഴിഞ്ഞ പൂവുകള്‍ക്കിടയില്‍ എന്തോ തിരയുന്ന ചോണനുറുമ്പുകള്‍...


അകലെ പാടിയിരുന്ന കുയിലിന്‍റെ നാദം നേര്‍ത്ത് നേര്‍ത്ത് ഒരട്ടഹാസമായി മാറിയിരിക്കുന്നു. വഴിയോരത്ത് മങ്ങി മായുന്ന പെണ്‍കുട്ടിയുടെ രൂപം... അതെന്നെ മാടി വിളിക്കുകയാണ്. അടുത്തേക്ക്‌ ചെല്ലുന്തോറും അകന്നു മായുന്ന കൊച്ചു പെണ്‍കുട്ടി...കണ്ണുകള്‍ ചുവന്ന് കലങ്ങിയിരിക്കുന്നു, അവള്‍ എന്നോടെന്തോ പറയുവാന്‍ ശ്രമിക്കുമ്പോഴും വാക്കുകള്‍ കുരുങ്ങിക്കിടക്കുന്നു....

ആരായിരിക്കുമവള്‍ ......

വ്യാഴാഴ്‌ച, നവംബർ 12, 2015

പ്രവാസികളും കലയും.

ഇന്നലെ ഒരു നാടക മത്സരം ഉണ്ടായിരുന്നു ദോഹയില്‍. FCC യുടെ ഖത്തര്‍ കേരളീയം 2015ന്‍റെ ഭാഗമായ ഏകാങ്ക നാടക മത്സരം. ആറു നാടകങ്ങളാണ് മത്സര രംഗത്തുണ്ടായിരുന്നത്. കലയെ സ്നേഹിക്കുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ മാറ്റുരച്ച നാടക മത്സരം. വൈകിയാണ് എത്തിയത് അതുകൊണ്ട് തന്നെ രണ്ടു നാടകങ്ങള്‍ മാത്രമേ കാണുവാന്‍ സാധിച്ചുള്ളൂ. രണ്ടും ഒന്നിനൊന്ന് മികച്ചവ. മികച്ച അഭിപ്രായമായിരുന്നു ഈ മത്സരത്തിന് അവിടെ കൂടിയിരുന്നവരില്‍ നിന്നും ലഭിച്ചത്.