എന്നെക്കുറിച്ച് ഞാനിപ്പൊ എന്നാ പറയാനാ......?
ഞാന്‍ ഇങ്ങനൊക്കെ തന്ന്യാണ്......

1987 മെയ്‌മാസം 24 ന് പകല്‍ 11.28 ന് ജനനം
വീടിനടുത്തുള്ള ഒരു സര്‍ക്കാര്‍ സ്കൂളില്‍ പ്രാഥമിക വിദ്യാഭാസം
അതിനു ശേഷം കുറേക്കൂടി വലിയ സ്കൂളില്‍ പത്താം ക്ലാസ്സുവരെ പഠനം ....അതിത്തിരി ദൂരെയാ ബസോക്കെ കേറി പോണം
അന്നൊക്കെ ഭയങ്കര പുലിയാരുന്നു,
പത്താം ക്ലാസ്സില്‍ ഫസ്റ്റ്ക്ലാസ്സോക്കെ വാങ്ങി
അക്കാലത്താണ് മനസ്സില്‍ ഒരാഗ്രഹം തോന്നുന്നത് ...
ഡോക്ടര്‍ ആവണം.......
സ്കൂളില്‍ ടീച്ചര്‍മാരൊക്കെ ചോദിക്കില്ലേ.... അപ്പൊ പറഞ്ഞ മറുപടിയാ.... അമ്മ നേഴ്സ് ആരുന്നല്ലോ..... അതോണ്ടാവും അങ്ങനെ ഒരാഗ്രഹം മനസ്സില്‍ കേറിയേ,
അതിനാദ്യം വേണ്ടത് പ്ലസ്‌ ടു സയന്‍സ് ആണത്രേ ...... ബട്ട്‌ നമുക്ക് കിട്ടിയതോ കൊമേഴ്സ്.....
അപ്പോളാണ് ഇടിത്തീ വീണത്‌.... പോളിടെക്നികില്‍ അഡ്മിഷന്‍ കിട്ടുന്നത്
അതോടെ എല്ലാവര്‍ക്കും അതായി താല്പര്യം ...അങ്ങനെ ഞാന്‍ എന്‍റെ ആഗ്രഹവും കുഴിച്ചു മൂടി പോളിടെക്നികിലേക്ക്...
കിട്ടിയതാണെങ്കി ഒട്ടും താല്‍പര്യമില്ലാത്ത ഇലക്ട്രിക്കല്‍....
മുടിഞ്ഞു പോകാനക്കൊണ്ട് എന്നും പ്രാകിക്കൊണ്ട് അങ്ങോട്ടേക്ക്...
അവിടെ പക്ഷെ ആഘോഷമാരുന്നു ....
എന്തിലും ഏതിലും മുന്നില്‍ തന്നെ ............ (പഠിത്തം ഒഴിച്ച് )
സൗഹൃദങ്ങളുടെ കോട്ട കെട്ടിപ്പടുത്ത കാലം
ഒടുവില്‍ ഒടുവില്‍ 3 കൊല്ലം കൊണ്ട് പാസ്സായി ട്ടോ....
ഞാന്‍ പറഞ്ഞല്ലോ നുമ്മ പണ്ടേ പുലിയാരുന്നെന്ന്‍...
അതിനിടയ്ക്ക്‌ കമ്പ്യൂട്ടര്‍ പഠിത്തം
അതൊരു സമയം പോക്കാരുന്നു ..... സമയം കൊല്ലി
പോളി പാസായതിന്റെ നടുക്കം തീരുന്നതിനു മുന്നേ ദേ വീണ്ടും വീണു ഇടിത്തീ ....
എഞ്ചിനീയറിംഗ്
പോളി കഴിഞ്ഞവര്‍ക്ക് രണ്ടാം വര്‍ഷം എഞ്ചിനീയറിംഗിന് ചേരാമത്രേ
ലാറ്റെറല്‍ എന്‍ട്രി പോലും....
അതിന്‍റെ കോച്ചിങ്ങിന് തിരുവന്തോരത്തെക്ക് ....
അവസാനം അതും കടന്ന് എഞ്ചിനീയറിംഗ് കോളേജിലെത്തി
പണി കിട്ടി എന്ന് പറഞ്ഞാ മതിയല്ലോ
3 കൊല്ലം കഴിഞ്ഞപ്പോള് മനസിലായി കിട്ടിയത് എമണ്ടന്‍ പണിയാരുന്നെന്ന്‍
അവിടെ കിടന്ന് കുറേ പയറ്റി നോക്കി........ നടന്നില്ല
മൂന്നാം കൊല്ലം പുറത്തിറങ്ങുമ്പോ കയ്യില്‍ കുറേ സൗഹൃദങ്ങള്‍ മാത്രം
വീണ്ടും കമ്പ്യൂട്ടര്‍ പഠനം ...... അതും എറണാകുളത്ത്
കിട്ടിയ സപ്ലി ഒക്കെ ക്ലിയര്‍ ചെയ്തപ്പോളെക്കും ദേ ഇങ്ങോട്ടേക്ക് വണ്ടി കയറി ...
ഖത്തര്‍
ഇവിടിപ്പോ ഒരു കമ്പനിയില്‍ എഞ്ചിനീയര്‍ ...
കൊല്ലം 4 കഴിഞ്ഞു ഇവിടെ ഇങ്ങനെ ...
പ്രവാസത്തിന്‍റെ ചൂടും ചൂരും,
ജോലിയും ഫേസ്ബുക്കും ബ്ലോഗും
സൗഹൃദവും സന്തോഷവും സങ്കടവും ഒക്കെയായി ...


ആഗ്രഹങ്ങളും പ്രതീക്ഷകളും മാത്രം ബാക്കി