നിറഞ്ഞുതുളുമ്പുന്ന ആ മാറിടങ്ങളോടായിരുന്നു അവനു ഭ്രമം. വടിവൊത്തയാ നിറകുംഭങ്ങള്‍ എന്നുമവനെ കൊതിപ്പിച്ചിരുന്നു. നടക്കുമ്പോള്‍ തുള്ളിക്കളിക്കുന്ന അവയുടെ മാദകത്വത്തെ എന്നും വര്‍ണ്ണിച്ചിരുന്ന അവന്, പ്രണയപരവശനായവളെ തന്നിലേക്ക് വലിച്ചടുപ്പിക്കുമ്പോള്‍ തടസ്സമായി നിന്നിരുന്ന അവ തന്നിലെ കാമ ചേതനകളെ ഉണര്ത്തുന്നതറിഞ്ഞിരുന്നു. എങ്കിലും ഒരിക്കല്‍ പോലുമവയെ സ്വന്തമാക്കാനവനു കഴിഞ്ഞിരുന്നില്ല.