ഇന്നലെയായിരുന്നു (മാര്‍ച്ച് 27) വേള്‍ഡ് ഡ്രാമ ഡേ. അന്യമായിക്കൊണ്ടിരിക്കുന്ന നാടകം എന്ന കലാരൂപത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലോക നാടകദിനത്തിന്‍റെ ഉദ്ദേശം. ഒരുകാലത്ത് നമ്മുടെ ആസ്വാദനകലയുടെ പ്രതിരൂപമായിരുന്നു നാടകങ്ങള്‍. എന്നാല്‍ ഇന്ന് അവ അന്യംനിന്ന് പോകുന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ തന്നെ പല സംസ്ഥാനങ്ങളിലും മാന്യമായ തൊഴില്‍ തന്നെയാണ് നാടകം ഇന്നും. എന്നാല്‍ നമ്മുടെ കേരളത്തില്‍ അവസ്ഥ മറ്റൊന്നാണ്. നിരവധിയനവധി നാടക സമിതികളിലൂടെ വളരെയധികം കുതിച്ചുചാട്ടം നടത്തിയ നാടകം എന്ന കലാരൂപം ഇന്ന് വിരലില്‍ എണ്ണാവുന്നത്ര മാത്രമേയുള്ളൂ. ഉള്ളവയ്ക്കുപോലും നിലനില്‍പ് ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു എന്നത് സങ്കടകരമാണ്. കെപിഎസി പോലെയുള്ള അതികായന്മാര്‍ പോലും പേരിനു മാത്രം നാടകങ്ങള്‍ രംഗാവിഷ്കരിക്കുന്നു. ഇന്നത്തെ കാലത്ത് എന്തുകൊണ്ട് പ്രവാസികള്‍ക്കിടയില്‍ കലാ പ്രവര്‍ത്തനങ്ങള്‍ ഒതുങ്ങുന്നു എന്ന് കൂടെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നാടകങ്ങള്‍ നാട്ടില്‍ പലപ്പോഴും ഒഴിവാക്കപ്പെടുന്നു, എന്തുകൊണ്ടായിരിക്കാം അത്? തന്നിലേക്ക് തന്നെ നാം ഒതുങ്ങുന്നുന്നു എന്നതായിരിക്കാം അതിന്‍റെ കാരണം. അവനവനിസത്തിലേക്ക് മാത്രം ഒതുങ്ങുന്ന സമൂഹമാണ് അതിന് കാരണക്കാര്‍.
അത്തരം ഒരവസ്ഥയിലാണ് ഇവിടെ ഖത്തറില്‍ നാടകങ്ങള്‍ അരങ്ങുകള്‍ കീഴടക്കുന്നത്. പ്രവാസ മലയാളി സമൂഹം ഇന്നും നാടകങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു എന്നതിന് തെളിവാണ് നിറഞ്ഞ സദസ്സുകളില്‍ ഇവിടെ അവതരിപ്പിക്കപ്പെടുന്ന നാടകങ്ങള്‍. All GCC Drama competition ആഴ്ചകള്‍ക്ക് മുന്‍പേ കഴിഞ്ഞതേയുള്ളൂ. ഇവിടെ ദോഹയില്‍നിന്നും ഉണ്ടായിരുന്നു മൂന്ന് നാടകങ്ങള്‍ മത്സര രംഗത്ത്. അതില്‍ തന്നെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ഇവിടെ അവതരിപ്പിച്ച നാടകത്തിലെ അഭിനേത്രിയെയാണ് എന്നത് ഇവിടുത്തെ നാടകപ്രേമികളായ ഓരോ മലയാളികള്‍ക്കും അഭിമാനം നല്‍കുന്ന കാര്യമാണ്. കുട്ടികള്‍ പോലും നാടകത്തെ ഇഷ്ടപ്പെടുന്നു എന്നത് പ്രതീക്ഷ നല്‍കുന്ന വസ്തുതയാണ്. വളര്‍ന്നു വരുന്ന തലമുറ നാടകങ്ങള്‍ കണ്ടും അറിഞ്ഞും വളരട്ടെ. നിരവധി നാടക സമിതികള്‍ ഇന്ന് ദോഹ കെന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

ലോക നാടക ദിനത്തോട് അനുബന്ധിച്ച് ഇന്നലെ ഇവിടെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ ഒരു നാടകം അവതരിപ്പിക്കുകയുണ്ടായി. പ്രശസ്ത തമിഴ് സാഹിത്യകാരന്‍ ജയമോഹന്റെ ‘നൂറു സിംഹാസനങ്ങള്‍’ എന്ന നോവലിനെ അടിസ്ഥാനമാക്കി പ്രശസ്തനായ സംവിധായകന്‍ ശ്രീജിത്ത് പൊയില്‍ക്കാവ് സംവിധാനം ചെയ്ത് നാടകസൗഹൃദം ദോഹ അണിയിച്ചൊരുക്കിയ ‘കരിമുഖങ്ങള്‍’. ജാതിയുടെയും വര്‍ണ്ണത്തിന്റെയും പേരില്‍ മനുഷ്യനെ വേര്‍തിരിച്ചു കാണുന്ന സമകാലീന അവസ്ഥയിലൂടെ കടന്നുപോകുന്ന നമ്മുടെ സമൂഹത്തിനു നേരെ തിരിച്ചു വെച്ച കണ്ണാടിയാണ് ‘കരിമുഖങ്ങള്‍’. മലയാളിയുടെ ഉള്ളിലുള്ള സവര്‍ണ്ണ മേധാവിത്യത്തിനെതിരേയുള്ള പ്രതിക്ഷേധമാണ് കരിമുഖങ്ങള്‍.
നായാടിയായി ജനിച്ചു, പഠിച്ച് വളര്‍ന്ന് സമൂഹത്തില്‍ നിലയും വിലയുമുള്ള സ്ഥാനത്ത് എത്തിയിട്ടും ജാതിയുടെ പേരില്‍ അവഗണിക്കുകയും മറ്റുള്ളവരുടെ പരിഹാസ പാത്രവുമായി തീര്‍ന്ന ഒരു മനുഷ്യന്‍, അവന്‍റെ ഭൂതകാലത്തിലൂടെയും , വര്‍ത്തമാനകാലത്തിലൂടെയും കടന്നു പോകുന്ന, അവനനുഭവിക്കേണ്ടി വരുന്ന യാതനകളുടെയും മാനസീകസംഘര്‍ഷങ്ങളിലൂടെയും കടന്നുപോകുന്നു ഈ നാടകം. മാറ്റിനിര്‍ത്തപ്പെട്ട ദളിത് ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു ‘കരിമുഖങ്ങള്‍’.
'നിങ്ങള്‍ ഓഫീസറായി പണിയെടുക്കേണ്ട സ്ഥലത്ത് നിങ്ങള്‍ വിധിപറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാല്‍ നിങ്ങള്‍ എന്തുതീരുമാനമാണെടു ക്കുക?'
'ഒരു നായാടിയേയും മറ്റൊരു മനുഷ്യനേയും രണ്ടുവശത്ത് നിര്‍ത്തുകയാണെങ്കില്‍ സമത്വം എന്ന ധര്‍മത്തിന്റെ അടിസ്ഥാന ത്തില്‍ ആ ക്ഷണം തന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവന്‍ എന്തുചെയ്‌തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്.
നാടകത്തിലെ പ്രസക്തമായ ഒരു ഡയലോഗാണിത്. ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ വളരെയേറെ ഗൌരവമായി ചിന്തിക്കേണ്ട വിഷയമാണിത്. ഇന്നും മനുഷ്യന്‍റെയുള്ളിലുള്ള ജാതി ചിന്തകള്‍. ജാതിയുടെയും മതത്തിന്റെയും പേരില്‍ മാറ്റി നിര്‍ത്തപ്പെടുന്ന സമൂഹമുണ്ട് ഇന്നും നമുക്കിടയില്‍. അവര്‍ക്ക് ന്യായവും നീതിയും നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണ്. അവന്‍ കീഴ് ജാതിയായതുകൊണ്ടോ ?? എങ്കില്‍ എന്തിനാണ് നമുക്കീ ജാതി വ്യവസ്ഥ. കൂടെയുള്ളവനെ കീഴ്ജാതിയെന്നോ, മേല്‍ജാതിയെന്നോ, മറ്റു മതസ്ഥന്‍ എന്നോ തരംതിരക്കാതെ മനുഷ്യനായി കാണാന്‍ കഴിയണം. അതാണ് സമത്വം,സാഹോദര്യവും. ഏതു ജാതിയാണങ്കിലും മതമാണങ്കിലും അവന്റെയും നിന്‍റെയും സിരകളില്‍ ഓടുന്നത് ഒരേ നിറമുള്ള രകതമാണ് എന്ന് നാം ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജാതീയ മത വിഷവിത്തുകള്‍ മനുഷ്യ മനസ്സുകളില്‍ പാകി വളര്‍ത്തുന്ന ഫാസിസ്റ്റ് നരാധമന്മാര്‍ക്കെതിരെയുള്ള പ്രതിക്ഷേധം കൂടിയാണ് ‘കരിമുഖങ്ങള്‍’. ഒരു ചെറു സമൂഹത്തിന്‍റെയെങ്കിലും ഉള്ളില്‍ ചെറു മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടങ്കില്‍ അത് വിജയമാണ്.

അതി ശക്തമായ തിരക്കഥയെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളും അവയ്ക്കായ് തിരഞ്ഞെടുത്ത നടീ നടന്മാരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ആസ്വാദന വിരുന്നായ് മാറി. കഥാപാത്രങ്ങള്‍ അഭിനയികുകയല്ല ജീവിക്കുകയായിരുന്നു. ഹൃദയത്തെ തൊട്ട അവതരണം. കരളലിയിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍, മികച്ച രംഗാവിഷ്കരണവും, ശബ്ദ സംയോജനവും, വെളിച്ച നിയന്ത്രണവും കൊണ്ട് കാഴ്ച്ചയുടെ വ്യത്യസ്ത തലങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോയ അവതരണം. സുധാകരേട്ടന്‍, അഷ്ടമി എന്നിവരുടെ പ്രകടനത്തെ വിലയിരുത്താന്‍ പോലും നമുക്കാവില്ല. അത്രയും മികച്ച അഭിനയം. വര്‍ണ്ണനകള്‍ക്ക് അതീതമായിരുന്നു നാടകാവിഷ്കാരം.
നമുക്ക് അഭിമാനിക്കാം. നാടകം എന്ന കലയെ ഇഷ്ടപ്പെടുകയും, അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സമൂഹം ഇന്നും ഇവിടെയുണ്ട് എന്നതില്‍. നിറഞ്ഞ ആസ്വാദന സദസ്സ് ഉള്ളിടത്തോളം ഇനിയുമിനിയും ഇവിടെ നാടകങ്ങള്‍ ഉണ്ടാവും.
Photos Crtsy: Shiraz Sithara
❤
മറുപടിഇല്ലാതാക്കൂഅഭീ ലുമ്മം
ഇല്ലാതാക്കൂകൊള്ളാം രാക്വെ ,....
മറുപടിഇല്ലാതാക്കൂആച്ച്യേ താങ്ക്യൂട്ടാ
ഇല്ലാതാക്കൂനല്ലത്
മറുപടിഇല്ലാതാക്കൂThankyou ശ്രീപ്രിയാ
ഇല്ലാതാക്കൂ