വ്യാഴാഴ്‌ച, ഡിസംബർ 26, 2013

ഓര്‍മ്മക്കുറിപ്പ് – 3

ക്ലാസ്സ്‌ തുടങ്ങി... ആദ്യ വര്‍ഷത്തെ പല സബ്ജെക്റ്റ്കളും പ്ലസ്‌ടു കോഴ്സ്ന്‍റെ ബാക്കി...അല്ലെങ്കില്‍ അതൊക്കെ തന്നെയായിരുന്നു .... പത്താംക്ലാസ് കഴിഞ്ഞു പോയകൊണ്ട് പലതും എനിക്ക് പുതിയതായിരുന്നു.. അതുകൊണ്ട് തന്നെ ഒരു ഇഷ്ടക്കേട് തോന്നി.... അക്കാലത്ത് കമ്പ്യൂട്ടറിനോട് വല്ലാത്ത ഭ്രമമായിരുന്നു... അത് പഠിക്കണം എന്ന് ആശിച്ച് ബ്രാഞ്ച് ചേഞ്ച്‌ ചെയ്യാന്‍ അപ്ലൈ ചെയ്തു... പക്ഷേങ്കി നോക്കണേ എന്‍റെ നമ്പര്‍ വന്നപ്പോളെക്കും അതിന്‍റെ സീറ്റ്‌ ഫില്ലായി... അങ്ങനെ ഇലക്ട്രിക്കലില്‍ തന്നെ നിന്നേപറ്റു എന്നായി... പഠിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും ഒന്നും മനസിലാവാത്തവന്റെ മാനസികാവസ്ഥ എന്താവും ?


ആ അവസ്ഥയിലാണ് എന്‍റെ കൂട്ടുകാര്‍ എനിക്ക് തുണയേകുന്നത് .. പലരും പറഞ്ഞു തന്നു... എന്താണ് സാറമ്മാര്‍ പഠിപ്പിക്കുന്നതെന്ന്... മലയാളം മീഡിയത്തില്‍ പഠിച്ച എനിക്ക് ഇംഗ്ലീഷ് അത്ര വശമില്ലായിരുന്നു.... കൂട്ടുകാര് പലരും മലയാളത്തില്‍ പറഞ്ഞു തരുമായിരുന്നു....
ആദ്യത്തെ ഇലക്ഷന്‍... അതൊരു സംഭവമായിരുന്നു. ചെട്ടന്മാര്‍ക്കും ചെച്ചിമാര്‍ക്കും ഒക്കെ ഞങ്ങളോട് സ്നേഹം കൂടിയ സമയം... :D ആദ്യമായി ഒരു കോളേജ് ഇലക്ഷന്‍ കാണുവല്ലേ, അതിന്റെ എല്ലാ ആവേശവും ഉണ്ടായിരുന്നു... ഇലക്ഷന്‍ മീറ്റിങ്ങുകളും, കാമ്പെയിനിങ്ങും പ്രവര്‍ത്തനവും എല്ലാം കൂടെ ബഹളം...ആദ്യമായി ഒരു വടിവാള് കണ്ടത് അന്നത്തെ ആ ഇലക്ഷന്‍ സമയത്താ.... മിക്കവാറും ദിവസങ്ങളില്‍ ക്ലാസ്സില്‍ കാമ്പെയിനിങ്ങ് ഉണ്ടാവും. എങ്ങോട്ട് തിരിഞ്ഞാലും ചേട്ടന്മാരും ചേച്ചിമാരും എനിക്ക് വോട്ട് ചെയ്യണം എന്നും പറഞ്ഞു പിന്നാലെ .... ഞങ്ങള്‍ ആദ്യവര്‍ഷക്കാരുടെ വോട്ട് ആണല്ലോ ജയവും തോല്‍വിയും തീരുമാനിക്കുന്നേ... കണ്ടു പരിചയമുള്ള..... ആര്‍ക്കൊക്കെയോ വോട്ട് ചെയ്തു.... ആരൊക്കെയോ ജയിച്ചു.... നമ്മള്‍ അതൊന്നും നോക്കാന്‍ പോയില്ല... ആര് ജയിച്ചാലും , തോറ്റാലും നമ്മക്ക് സമരം കിട്ടണം അത്രേയുള്ളൂ ....
ആദ്യമായി സമരം കാണുന്നത് അവിടെയാണ്... 


വളരെ നല്ല രാഷ്ട്രീയസാധുത ഉള്ള ക്യാമ്പസ്‌ ആയിരുന്നു ഞങ്ങളുടേത് ... എബിവിപി യും എസ്എഫ്ഐ യും മാത്രമേ ഉണ്ടായിരുന്നുള്ളൂ അവിടെ. എനിക്കാകെ അന്ന് അറിയാവുന്ന രണ്ട് വിദ്യാര്‍ഥി സംഘടനകളും ഇത് രണ്ടുമായിരുന്നു. ആദ്യവര്‍ഷം കണ്ട ആ സമരത്തിന്‍റെ ശക്തി പിന്നീടുള്ള വര്‍ഷങ്ങളില്‍ ഞാന്‍ കണ്ടിട്ടില്ല.
സമരമുള്ളത് നമുക്ക് സന്തോഷമുള്ള കാര്യമാ ... ഒന്നുകില്‍ പടം, അല്ലെങ്കില്‍ ക്രിക്കറ്റ്‌ കളി.... ഇതൊക്കെയാണ് അന്നത്തെ അജണ്ട ... എന്നാലും നേരത്തേ വീട്ടില്‍ പോകൂല്ല.... കറങ്ങി നടക്കും.... പത്തനംതിട്ട മൊത്തം കണ്ടത് അങ്ങനെയുള്ള സമര ദിവസങ്ങളിലാ... :D


അമ്മ രാവിലെ എണീറ്റ്‌ ചോറും കറികളും വെച്ച് ഇല വെട്ടി പൊതിഞ്ഞു തന്നു വിടും... ഒരിക്കല്‍ പോലും അത് എനിക്ക് മുഴുവനായും കഴിക്കാന്‍ സാധിച്ചിട്ടില്ല.... ഊണ് സമയമാകുമ്പോ എല്ലാരും കൂടെ ഒന്നിച്ചിരുന്നാ ഉണ്ണുന്നേ... ഓരോരുത്തരും കൊണ്ടുവരുന്ന കറികള്‍ പങ്കുവെച്ച്, ചിലപ്പോ ചോറ് കൊണ്ടുവരാത്ത ആള്‍ക്കാരും ഉണ്ടാവും.... അവര്‍ക്കും കൂടെ ഒരു പങ്ക് കൊടുക്കും എല്ലാരും.... ശെരിക്കും പറഞ്ഞാ അവരാവും കൂടുതല്‍ ചോറ് ഉണ്ണുക... എല്ലാരുടേം പങ്ക് കിട്ടൂല്ലേ.... ഒന്നിച്ചിരുന്നുള്ള ആ ഭക്ഷണംകഴിപ്പ് ... അതൊരു രസാ....


ഊണും കഴിഞ്ഞ് എല്ലാരും കൂടെ ഇരുന്ന് കഥപറച്ചിലാ ... ഇതിനുംവേണ്ടി എന്നതാ എന്നും പറയാന്‍ ഉണ്ടായിരുന്നത് എന്നാലോചിക്കുമ്പോ ചിരി വരും ... എന്നും ഉണ്ടാവും ആര്‍ക്കെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ കഥകള്‍ പറയാന്‍... സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും നമ്മള്‍ സംസാരിക്കുമായിരുന്നു അന്ന്.... ഇന്ന് പലപ്പോഴും കൂട്ടുകാരോട് സംസാരിക്കുമ്പോ പലപ്പോഴും വിഷയദാരിദ്ര്യം അനുഭവപ്പെടാറുണ്ട്...


അന്നൊന്നും പക്ഷെ വിഷയങ്ങള്‍ക്ക് കുറവില്ലായിരുന്നു... ഇന്നലെ കണ്ട സിനിമയെ കുറിച്ചോ, അടുത്തവീട്ടില്‍ പുതുതായി താമസത്തിന് വന്ന പെങ്കൊച്ചിനെകുറിച്ചോ... അല്ലെങ്കില്‍ ടീച്ചര്‍മാരെക്കുറിച്ചോ .... അങ്ങനെ ഒരുപാട് നേരം സംസാരിക്കുമായിരുന്നു...


ഏകദേശം ആദ്യവര്‍ഷം പകുതിയോടെയാണ് ഒരു ടീം ഉണ്ടാവുന്നത്... ടീം എന്ന് പറഞ്ഞാല്‍ സമാന ചിന്താഗതിക്കാരായ പലരും ഒന്നിച്ചു കൂടി... ടീം എന്ന് പറഞ്ഞുകൂടാ ... ഒരു കൂട്ടായ്മ ... ക്രിക്കറ്റ്‌ കളിക്കാനും മറ്റും പോകുമായിരുന്ന പലരും... ബാറ്റും, ബോളും ഒക്കെ വെയ്ക്കണ്ടേ... അതിനുള്ള സ്ഥലമായിരുന്നു ചിലരുടെ ഹോസ്റല്‍... രമേശന്റെ ഹോസ്റല്‍ ... കളി കഴിഞ്ഞ് അവിടെ പോയിരിക്കും കുറച്ചു നേരം... സംസാരിക്കും, അങ്ങനെ കൂടുന്ന പലരും... പിന്നീട് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളായി....


രമേശും, രോഹിത്തും, അന്‍വറും, വിനോദും, ദിലുവും, മുത്തും, സുബിനും, സുദീപും, രതീഷും, മനോജും, അനിലും, ജിതീഷും, രാജേഷും, ഞാനും അടങ്ങുന്ന കൂട്ടുകാര്‍... ഞങ്ങള്‍ മാത്രമല്ല... ഒരുപാട് പേരുണ്ടായിരുന്നു... എല്ലാരേം പേരെടുത്ത് പറയുന്നില്ല.. എല്ലാ കാര്യങ്ങള്‍ക്കും ഒന്നിച്ചു നില്‍ക്കുന്ന ഞങ്ങള്‍ ഒരു ടീം ആയില്ലങ്കിലല്ലേ അത്ഭുതമുള്ളൂ ... പിന്നീട് ഇവരില്‍ പലരും ചേര്‍ന്ന് ഒരു വീട് എടുത്തു... ആ വീടാണ്... ഞങ്ങളുടെ പ്രിയപ്പെട്ട കിടങ്ങില്‍.....ആ കൂട്ടായ്മയ്ക്ക് അങ്ങനെയൊരു പേര് വീണു.... “കിടങ്ങില്‍സ്”.


.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ