പതിവായി ഞാന്‍ കാണുന്നൊരു സ്വപ്നമുണ്ട്.
സ്വര്‍ണ്ണപ്പട്ടുവിരിച്ച ഗോതമ്പുപാടത്തിനു നടുവില്‍ വാകയും കണിക്കൊന്നയും ഇതള്‍ വിരിച്ച ചെമ്മണ് പാത, ഇടയ്ക്കിടയ്ക്ക് ഈറനണിയിക്കുവാനെന്നവണ്ണം പൊഴിയുന്ന ചാറ്റല്‍ മഴ, മഴവില്ല് വിരിയിക്കുന്ന നീലമേഘങ്ങള്‍.
ആ വഴിത്താരയില്‍ ഞാനൊറ്റയാണ്. ദൂരെ ഇണയെ തേടുന്ന കുയിലിന്റെ നേര്‍ത്ത കൂചനങ്ങള്‍ കേള്‍ക്കാം. വീശിയടിക്കുന്ന ചെറു കാറ്റില്‍ ചേറ്റുമണമുണ്ട്, കൊഴിഞ്ഞ പൂവുകള്‍ക്കിടയില്‍ എന്തോ തിരയുന്ന ചോണനുറുമ്പുകള്‍...
അകലെ പാടിയിരുന്ന കുയിലിന്റെ നാദം നേര്‍ത്ത് നേര്‍ത്ത് ഒരട്ടഹാസമായി മാറിയിരിക്കുന്നു. വഴിയോരത്ത് മങ്ങി മായുന്ന പെണ്‍കുട്ടിയുടെ രൂപം... അതെന്നെ മാടി വിളിക്കുകയാണ്. അടുത്തേക്ക് ചെല്ലുന്തോറും അകന്നു മായുന്ന കൊച്ചു പെണ്‍കുട്ടി...കണ്ണുകള്‍ ചുവന്ന് കലങ്ങിയിരിക്കുന്നു, അവള് എന്നോടെന്തോ പറയുവാന്‍ ശ്രമിക്കുമ്പോഴും വാക്കുകള്‍ കുരുങ്ങിക്കിടക്കുന്നു....
ആരായിരിക്കുമവള്‍ ......
സ്വപ്നത്തിലെ പെണ് കുട്ടി എന്തായിരിക്കും പറയാൻ ശ്രമിക്കുന്നത് ! ഇനിയുള്ള ഒരു പോസ്റ്റിൽ ഇതിനുത്തരം വായനക്കാർക്ക് നൽകുമെന്ന പ്രതീക്ഷയോടെ .... എഴുത്തിനു എന്റെ ആശംസകൾ.
മറുപടിഇല്ലാതാക്കൂഞാനുമാ സ്വപ്നത്തിനായി കാത്തിരിക്കുകയാണ്
ഇല്ലാതാക്കൂആരായിരിക്കും
മറുപടിഇല്ലാതാക്കൂഞാനും കാത്തിരിക്കുകയാണ് ആ സ്വപ്നത്തിന്റെ ബാക്കിക്കായി :(
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇല്ലാതാക്കൂസ്വപ്നത്തിന്റെ ബാക്കി കണ്ടോ ??
മറുപടിഇല്ലാതാക്കൂ