യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്നിന്‍റെ ഉപയോഗം കൂടുന്നതായി റിപ്പോര്‍ട്ട്...
ഈ അടുത്ത കാലത്തായി കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ കഞ്ചാവിന്‍റെയും മയക്കുമരുന്നുകളുടെയും ഉപയോഗം ഗണ്യമായി കൂടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്നേ കേട്ട് കേഴ്വി പോലുമില്ലാതിരുന്ന മയക്കുമരുന്നുകള്‍ ഇന്ന് കേരളത്തില്‍ സുലഭമായി ലഭിക്കുന്നു...
പ്രധാനമായും സ്കൂള്‍കുട്ടികളും, യുവാക്കളുമാണ് മയക്കുമരുന്നുകള്‍ ഉപോഗിക്കുന്നവരില്‍ അധികവും ...
അന്യസംസ്ഥാന തൊഴിലാളികളും, അന്യ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന യുവാക്കളുമാണ് ഇങ്ങനെ മയക്കുമരുന്ന് കേരളത്തില്‍ കൂടുതല്‍ പ്രചരിപ്പിച്ചത് എന്ന് വേണം മനസിലാക്കാന്‍. കര്‍ണാടക, തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങളില്‍ പഠിക്കുന്ന പല കുട്ടികളും മയക്കുമരുന്നുകള്‍ക്ക് അടിമകളാണ്. സ്കൂള്‍ - കോളേജ് പരിസരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കച്ചവടസ്ഥാപനങ്ങള്‍ ഒളിഞ്ഞും, തെളിഞ്ഞും മയക്കുമരുന്ന് വില്‍ക്കുന്നുണ്ട്....
ഈയടുത്തകാലത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള ഒഴുക്ക് ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. പ്രധാനമായും ഇവരാണ് കഞ്ചാവ് പോലെയുള്ള മയക്കുമരുന്നുകള്‍ കേരളത്തില്‍ എത്തിക്കുന്നത്... ഈ തൊഴിലാളികളെ കൃത്യമായി നിരീക്ഷിക്കാനും പരിശോധിക്കാനുമുള്ള സാഹചര്യം ഇന്നില്ല...
മയക്കുമരുന്ന് മാഫിയകളുടെ പ്രവര്‍ത്തനം ഇന്ന് സാധാരണമായി കഴിഞ്ഞു. പ്രധാനമായും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം തുടങ്ങിയ നഗരങ്ങളില്‍.
ജീവിത സാഹചര്യങ്ങളില്‍ ഉണ്ടായ മാറ്റം ഇതിന് വളരെയധികം സഹായകമാവുന്നുണ്ട്... പ്രധാനമായും ഫ്ലാറ്റ് സംസ്കാരവും, അണുകുടുംബ സംസ്കാരവും. അച്ഛനും അമ്മയ്ക്കും ജോലിയുള്ള കുടുംബങ്ങളില്‍ കുട്ടികളുടെ കാര്യങ്ങള്‍ നോക്കാനും ശ്രദ്ധിക്കാനും അവര്‍ക്ക് സമയമില്ല... പരസ്പരം സംസാരിക്കാന്‍ പോലും സമയമില്ലാതെ ബിസിയായ അച്ഛനും അമ്മയും, ആവശ്യത്തിലധികം പണം കുട്ടികളുടെ കയ്യില്‍. അങ്ങനെയുള്ള കുട്ടികള്‍ ഇങ്ങനെയുള്ള മയക്കുമരുന്ന് ഉപയോഗത്തിലേക്ക് എത്തപ്പെടുന്നത് അച്ഛനമ്മമാരുടെ പിടിപ്പുകേട് കൊണ്ട് തന്നെയാണ് .... പണ്ടൊക്കെ അച്ഛനും അമ്മയ്ക്കും ജോലിയുണ്ടെങ്കില്‍ പോലും കുട്ടികളുടെ കാര്യങ്ങള്‍ നോക്കാനും ശ്രദ്ധിക്കാനും ധാരാളം ആള്‍ക്കാരുണ്ടായിരുന്നു വീട്ടില്‍...... ഇന്നതില്ല.
സ്കൂള്‍ കുട്ടികള്‍ പോലും മയക്കുമരുന്നിന്റെ ആലസ്യത്തില്‍ നടക്കുന്ന കാഴ്ച ഇന്ന് പ്രധാന നഗരങ്ങളില്‍ പതിവാണ്. വിലകൂടിയ മയക്കുമരുന്നുകള്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ കറക്ഷന്‍ പെന്‍ എന്ന പേരില്‍ ലഭിക്കുന്ന വൈറ്റ്‌നര്‍ തൂവാലയിലോ ടിഷ്യു പേപ്പറിലോ ഒഴിച്ച് മണപ്പിച്ച് ലഹരി നേടുന്നു, അത് ആസ്വദിക്കുന്നു.സ്കൂള്‍ ആവശ്യത്തിനായി വാങ്ങുന്ന വളരെ വില കുറവായ ഈ സാധനം നല്ലൊരു മയക്കുമരുന്നായി ഉപയോഗപ്പെടുത്താവുന്നതാണ്. അതിനെ മയക്കുമരുന്നായി കണക്കാക്കി നിര്‍ത്തലാക്കാന്‍ കഴിയില്ല. ഈ സാധനം ഉപയോഗിക്കുന്ന കുട്ടികളുടെ കണ്ണ് ശ്രദ്ധിച്ചാല്‍ അറിയാം, ചുവന്നു കിടക്കും. മണമോ, മറ്റു പ്രശ്നങ്ങളോ ഒന്നുമില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് ഇതിനോടാണത്രെ താല്പര്യം. കണ്ണിലെ ചുവപ്പ് മാറ്റാന്‍ കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് പോലും ലഭ്യമത്രേ.
നഗരങ്ങളില്‍ ഹാഷിഷും കറുപ്പും സുലഭമാണെങ്കില്‍ ഗ്രാമപ്രദേശങ്ങളില്‍ കഞ്ചാവാണ്. അന്യ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന യുവാക്കള്‍ കൊണ്ടുവരുന്ന ഗഞ്ച എന്ന സാധനമാണ് നമ്മുടെ നാട്ടില്‍ അറിയപ്പെടുന്ന കഞ്ചാവ്. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും ഇന്ന് ലഭ്യമായിക്കൊണ്ടിരിക്കുന്നു. അവിടെ ചെറുപ്പക്കാരാണ് ഉപയോഗിക്കുന്നതില്‍ അധികവും. കൂലിപ്പണിക്കും മറ്റും പോകുന്ന ചെറുപ്പക്കാര്‍ മാത്രമല്ല അഭ്യസ്തവിദ്യരായ ചെറുപ്പക്കാരും.
ഇത്തരം മയക്കുമരുന്നുകളുടെ ദോഷവശങ്ങളെക്കുറിച്ച് അറിവില്ലാത്തതാണ് ഇവയുടെ ഉപയോഗം കൂടാന്‍ കാരണം.
ഈയടുത്ത് നടന്ന സര്‍വേയില്‍ കണ്ട ഒരുകാര്യം ഐടി മേഖലയില്‍ ജോലി ചെയ്യുന്ന യുവത്വം മയക്കുമരുന്നിന് അടിമപ്പെടുന്നു എന്നതാണ്. ജോലിയിലെ ടെന്‍ഷനും, പഠിച്ചിറങ്ങുമ്പോള്‍ തന്നെ കയ്യില്‍ കിട്ടുന്ന ഉയര്‍ന്ന ശമ്പളവും, വീട്ടില്‍ നിന്നും ദൂരെ ഒറ്റയ്ക്ക് താമസിക്കുന്നതിലുള്ള സ്വാതന്ത്ര്യവും അതിനു കാരണമായി കണക്കാക്കാം. കൂട്ടുകാരോന്നിച്ചുള്ള നിശാ പാര്‍ട്ടികളില്‍ ഒഴിച്ചുകൂടാനാവാത്തതായി മാറിയിരിക്കുന്നു മയക്കുമരുന്നുകള്‍. പെണ്‍കുട്ടികള്‍ പോലും ഇവ ഉപയോഗിക്കുന്നുണ്ടത്രേ.
മദ്യം, പുകയില തുടങ്ങിയ സാധനങ്ങള്‍ ഉപയോഗിച്ച്, അവയുടെ വീര്യം പോരാതെ വരുമ്പോള്‍ മയക്കുമരുന്നിലേക്കു കടക്കുന്നവരും ഉണ്ട്. മാത്രമല്ല അവയെ അപേക്ഷിച്ചു നോക്കുമ്പോള്‍ കഞ്ചാവ് പോലെയുള്ള സാധനങ്ങള്‍ക്ക് മണമില്ലാത്തതും, മറ്റുള്ളവര്‍ക്ക് എളുപ്പം തിരിച്ചറിയാന്‍ കഴിയില്ല എന്നതും യുവാക്കളെ അവയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.
അമിതമായ മയക്കുമരുന്ന് ഉപയോഗം അക്രമവാസന വളര്‍ത്തും. ഇവ വാങ്ങാന്‍ പണം ഇല്ലാതെ വരുമ്പോള്‍ ആ പണം കണ്ടെത്താന്‍ വേണ്ടി പല തെറ്റുകളിലേക്കും കുട്ടികള്‍ എത്തിചേരുന്നുണ്ട്. അവരെ അത്തരം കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന മാഫിയകളും, ഗുണ്ടാ സംഘങ്ങളും സംസ്ഥാനത്ത് എല്ലായിടത്തും പ്രവര്‍ത്തിക്കുന്നുണ്ട്. പിടിച്ചുപറി, മോഷണം,തുടങ്ങി കൊലപാതകം വരെ ചെയ്യാന്‍ ഈ മയക്കുമരുന്ന് ആസക്തി കാരണമാകുന്നു.
കുട്ടികളില്‍ വിഷാദ രോഗങ്ങള്‍ക്ക് ഒരു കാരണമാണ് ഈ മയക്കുമരുന്നുകള്‍. ഇവയ്ക്ക് അടിമകളാവുന്ന കുട്ടികള്‍ വീണ്ടും കിട്ടാതെ വരുന്ന സാഹചര്യമുണ്ടാവുമ്പോള്‍ ആത്മഹത്യയിലേക്ക് വരെ നീളുന്ന മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. ഇവയുടെ ഉപയോഗം മൂലം ആഹാരം പോലും ഉപേക്ഷിച്ചു ഉന്മാദത്തില്‍ നടക്കുന്ന കുട്ടികള്‍ക്ക് കടുത്ത ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്.
നിയമം മൂലം ഇവയുടെ ഉപയോഗവും വിനിമയവും നിരോധിച്ചിട്ടുണ്ടെങ്കിലും അനധികൃതമായി ഇവ ലഭിക്കുന്നത് തടയാന്‍ പലപ്പോഴും നിയമവ്യവസ്ഥിതിക്ക് കഴിയുന്നില്ല. യുവാക്കളെയും കുട്ടികളെയും സ്കൂള്‍ തലം മുതല്‍ ബോധവല്‍ക്കരിക്കുക എന്നതാണ് ആദ്യമായി നമുക്ക് ചെയ്യാന്‍ കഴിയുക. കുട്ടികളെ ശ്രദ്ധിക്കാനും മറ്റും രക്ഷിതാക്കള്‍ സമയം കണ്ടെത്തുക. കുറച്ചു സമയമെങ്കിലും അവരോടൊപ്പം ചിലവഴിക്കുക, അവരുടെ കൂട്ടുകാര്‍, അവര്‍ എവിടെ ഒക്കെ പോകുന്നു എന്നൊക്കെ ഇടയ്ക്ക് അന്വേഷിക്കുക. അതിലൂടെ ഒരു പരിധി വരെ കുട്ടികളെ ഇത്തരം കാര്യങ്ങളിലേക്ക് പോകുന്നതില്‍ നിന്നും തടയാനാവും.
സമഗ്രമായ അന്വേഷണവും, പരിശോധനയും നടത്തിയാല്‍ മാത്രമേ ഈ മയക്കുമരുന്നുകളുടെ വിപണനവും ഉപയോഗവും തടയാനാവൂ. പിടിക്കപ്പെടുന്നവരെ മാതൃകാപരമായി ശിക്ഷിക്കുക മാത്രമേ ഗവണ്മെന്റ്ന്‍റെ ഭാഗത്ത് നിന്നും ചെയ്യാന്‍ പറ്റൂ. എല്ലാത്തിലുമുപരി നമ്മള്‍, നമ്മളാണ് ജാഗരൂപരാകേണ്ടത്. എവിടെയെങ്കിലും നമ്മുടെ നാട്ടില്‍ ഇത്തരം മയക്കുമരുന്നുകളുടെ ഉപയോഗമോ, വിപണനമോ നടക്കുന്ന വിവരം കിട്ടിയാല്‍ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനുള്ള ധാര്‍മികമായ ബോധം നമുക്കുണ്ടാവണം. ഒരു പരിധി വരെ നമ്മുടെ മൗനമാണ് ഇത്തരം മാഫിയകളുടെ വളര്‍ച്ചയെ സഹായിക്കുന്നത്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ