ശനിയാഴ്‌ച, ഡിസംബർ 05, 2015

ഒരു സ്വപ്നം


പതിവായി ഞാന്‍ കാണുന്നൊരു സ്വപ്നമുണ്ട്.

സ്വര്‍ണ്ണപ്പട്ടുവിരിച്ച ഗോതമ്പുപാടത്തിനു നടുവില്‍ വാകയും കണിക്കൊന്നയും ഇതള്‍ വിരിച്ച ചെമ്മണ്‍ പാത, ഇടയ്ക്കിടയ്ക്ക് ഈറനണിയിക്കുവാനെന്നവണ്ണം പൊഴിയുന്ന ചാറ്റല്‍ മഴ, മഴവില്ല് വിരിയിക്കുന്ന നീലമേഘങ്ങള്‍.

ആ വഴിത്താരയില്‍ ഞാനൊറ്റയാണ്. ദൂരെ ഇണയെ തേടുന്ന കുയിലിന്റെ നേര്‍ത്ത കൂചനങ്ങള്‍ കേള്‍ക്കാം. വീശിയടിക്കുന്ന ചെറു കാറ്റില്‍ ചേറ്റുമണമുണ്ട്, കൊഴിഞ്ഞ പൂവുകള്‍ക്കിടയില്‍ എന്തോ തിരയുന്ന ചോണനുറുമ്പുകള്‍...


അകലെ പാടിയിരുന്ന കുയിലിന്‍റെ നാദം നേര്‍ത്ത് നേര്‍ത്ത് ഒരട്ടഹാസമായി മാറിയിരിക്കുന്നു. വഴിയോരത്ത് മങ്ങി മായുന്ന പെണ്‍കുട്ടിയുടെ രൂപം... അതെന്നെ മാടി വിളിക്കുകയാണ്. അടുത്തേക്ക്‌ ചെല്ലുന്തോറും അകന്നു മായുന്ന കൊച്ചു പെണ്‍കുട്ടി...കണ്ണുകള്‍ ചുവന്ന് കലങ്ങിയിരിക്കുന്നു, അവള്‍ എന്നോടെന്തോ പറയുവാന്‍ ശ്രമിക്കുമ്പോഴും വാക്കുകള്‍ കുരുങ്ങിക്കിടക്കുന്നു....

ആരായിരിക്കുമവള്‍ ......

വ്യാഴാഴ്‌ച, നവംബർ 12, 2015

പ്രവാസികളും കലയും.

ഇന്നലെ ഒരു നാടക മത്സരം ഉണ്ടായിരുന്നു ദോഹയില്‍. FCC യുടെ ഖത്തര്‍ കേരളീയം 2015ന്‍റെ ഭാഗമായ ഏകാങ്ക നാടക മത്സരം. ആറു നാടകങ്ങളാണ് മത്സര രംഗത്തുണ്ടായിരുന്നത്. കലയെ സ്നേഹിക്കുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ മാറ്റുരച്ച നാടക മത്സരം. വൈകിയാണ് എത്തിയത് അതുകൊണ്ട് തന്നെ രണ്ടു നാടകങ്ങള്‍ മാത്രമേ കാണുവാന്‍ സാധിച്ചുള്ളൂ. രണ്ടും ഒന്നിനൊന്ന് മികച്ചവ. മികച്ച അഭിപ്രായമായിരുന്നു ഈ മത്സരത്തിന് അവിടെ കൂടിയിരുന്നവരില്‍ നിന്നും ലഭിച്ചത്.

ബുധനാഴ്‌ച, സെപ്റ്റംബർ 23, 2015

അവസ്ഥാന്തരങ്ങള്‍


കോളിംഗ് ബെല്‍ എത്രയടിച്ചിട്ടും ആരും വരാണ്ടായപ്പോള്‍ ചാരിക്കിടന്ന വാതില്‍ തുറന്ന് അകത്ത് കയറിയ സംഗീത ഒന്ന് പകച്ചു. സോഫയിലും ഡൈനിങ്ങ്‌ ടേബിളിലും ടീപ്പോയിലും ഒക്കെ നിരന്നിരിക്കുന്ന മദ്യക്കുപ്പികളും ഗ്ലാസും, വലിച്ചു വാരി ഇട്ടിരിക്കുന്ന തുണികളും, ഫുഡ്‌ വേസ്റ്റും. അനൂപിനെ അവിടെയെങ്ങും കാണാത്തതുകൊണ്ട് അവന്‍റെ മുറിയിലേക്ക് നടന്നു. കതക് തുറന്ന് അകത്ത്‌ കയറിയപ്പോള്‍ മൂക്കിലേക്ക് അടിച്ചു കയറിയത് കഞ്ചാവിന്റെയും മദ്യത്തിന്‍റെയും സിഗരറ്റിന്റെയും രൂക്ഷ ഗന്ധം, ആ മുറിയുടെയും അവസ്ഥ വ്യത്യസ്തമല്ല.

വ്യാഴാഴ്‌ച, ജൂലൈ 23, 2015

ഒരു സ്വപ്നം

ഒറ്റയ്ക്കൊരു യാത്ര.
ലക്ഷ്യങ്ങളില്ലാതെ,
കാടും മേടും പുഴയും കടലും കായലും കണ്ട് 

തോളിലൊരു ബാഗും തൂക്കി വെറുതെയൊരു യാത്ര.

ഗ്രാമങ്ങളുടെ വിശുദ്ധിയെ തൊട്ടറിഞ്ഞ് ,
നഗരങ്ങളുടെ ശൂന്യതയെ കണ്ട്
കാടിന്‍റെ വന്യത കണ്ട്
കടലിന്‍റെ ഇരമ്പലുകള്‍ കേട്ട്
പുഴയുടെ ശാന്തത കണ്ട്
ശലഭമായിങ്ങനെ പറന്ന് നടക്കണം

നിലാവുള്ള രാത്രികളില്‍ കടലുകാണാനും
മഴയുള്ള നേരത്ത്‌ കാട് കയറാനും
വെയിലുള്ള നേരത്ത്‌ പുഴയിറങ്ങി നീന്താനും
ഒരു കൊതി,
ഭ്രാന്തമായ ഒരു കൊതി

അരുവികളില്‍ നീന്തിയും,
മലകളില്‍ കയറിയും
വള്ളികളില്‍ ഊഞ്ഞലാടിയും
കിളികളോടും മരങ്ങളോടും കിന്നാരം പറഞ്ഞ്
ഒരിടത്തും തങ്ങാതെ, ആരെയും കൂടെ കൂട്ടാതെ
തനിയേ നടക്കണം
നീണ്ട ഒരു യാത്ര

ഒടുവില്‍ ചെളി പുരണ്ട വസ്ത്രങ്ങളും, ജടപിടിച്ച മുടിയും നീണ്ടു വളര്‍ന്ന നഖങ്ങളുമായി വന്നുകയറണമെന്റെ വീട്ടില്‍.

ആ യാത്രയുടെ സ്വപ്‌നങ്ങള്‍ കണ്ടുറങ്ങാന്‍.

ബുധനാഴ്‌ച, ജൂലൈ 15, 2015

ബാഹുബലി

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിയ പടം, രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ എടുത്ത്‌ ചിത്രീകരിച്ച സിനിമ, കേട്ടറിഞ്ഞ ഈ വിവരങ്ങള്‍ ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി. രണ്ടു രണ്ടര മണിക്കൂര്‍ ആ പ്രതീക്ഷകള്‍ ശരി വെയ്ക്കുന്നതായിരുന്നു സിനിമ.

തിങ്കളാഴ്‌ച, ജൂൺ 15, 2015

ഞാന്‍ കണ്ട പ്രേമം

സിനിമകൾ പലപ്പോഴും കഴിഞ്ഞുപോയ കാലഘട്ടങ്ങളെ നമ്മളെ ഓർമ്മിപ്പിക്കും. പ്രേമം എന്ന സിനിമയും തീർച്ചയായും വർഷങ്ങൾ പുറമിലോട്ടാണെന്നെ കൊണ്ടുപോയത്‌. ഒരു ശരാശരി മലയാളി പയ്യൻ തന്റെ ഇരുപത്തിയഞ്ച്‌ - ഇരുപത്തിഏഴു വയസ്സുവരെ ജീവിക്കുന്ന അല്ലങ്കിൽ കടന്നു പോകുന്ന, ചെയ്യുന്ന പല കാര്യങ്ങളിലൂടെയും കടന്നു പോകുന്ന ഒരു സിനിമ.


ചൊവ്വാഴ്ച, ജൂൺ 09, 2015

പെങ്ങള്‍


എനിക്ക് മൂന്നു വയസ്സുള്ളപ്പോ അമ്മ അനിയനെ പ്രസവിച്ചു കിടക്കുന്ന സമയം. അന്ന് ഹോസ്പിറ്റലില്‍ പോയ ഞാന്‍ അമ്മയോട് പറഞ്ഞൂത്രേ ഈ കുട്ടീനെ കൊടുത്തിട്ട് അപ്പുറത്തെ ബെഡ്ഡില്‍ കിടക്കണ പെണ്‍കുട്ടീനെ നമുക്ക് കൊണ്ടുപോകാം എന്ന്. ബുദ്ധിയുറയ്ക്കാത്ത ആ പ്രായത്തില്‍ തുടങ്ങിയതാ ഒരു പെങ്ങള്‍ വേണം എന്ന ആഗ്രഹം.

വ്യാഴാഴ്‌ച, മേയ് 28, 2015

അതിജീവനത്തിന്‍റെ കടലില്‍

ഹൃദയഭേദകമായ വാര്‍ത്തകളാണ് മ്യാന്മാറില്‍ നിന്ന് കേള്‍ക്കുന്നത്. ആയിരത്തോളം വരുന്ന ആള്‍ക്കാരാണ് അതി ജീവനത്തിനായി കടലില്‍ അലയുന്നത്. വംശീയ ഉന്മൂലന ഭീഷണിയെത്തുടര്‍ന്ന് മത്സ്യബന്ധന ബോട്ടുകളില്‍ ജീവനും കൊണ്ട് പലായനം ചെയ്തവര്‍. വെള്ളവും ആഹാരവുമില്ലാതെ മാസങ്ങളായി കടലില്‍ കഴിയുന്നവര്‍, പ്രത്യാശയുടെ പുല്‍ നാമ്പ് പോലുമില്ലാതെ എങ്ങോട്ട് എന്നറിയാതെ കഴിയുന്നവര്‍. സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തിലധികം പേര്‍. ബംഗ്ലാദേശില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണവര്‍, അതുകൊണ്ട് തന്നെ ദുരിതപൂര്‍ണ്ണമായിരുന്നു അവരുടെ അവിടുത്തെ ജീവിതം. മ്യാന്‍മാര്‍ സൈന്യത്തിന്‍റെ ആക്രമണത്തെ ഭയന്ന് ഒളിച്ചു ജീവിച്ചവര്‍, ഇന്ന് ജീവനും കൊണ്ട് കടലിലേക്ക്‌ പലായനം ചെയ്തവര്‍.

തിങ്കളാഴ്‌ച, മേയ് 18, 2015

അരുണ ഷാന്‍ബാഗ്

നാല്‍പ്പത്തി രണ്ട് വര്‍ഷം, 
നാല് പതിറ്റാണ്ടുകളാണവള്‍,
മുംബൈയില്‍ സ്വകാര്യ ആസ്പത്രിയില്‍ നേഴ്സ് ആയിരുന്ന ഇരുപത്തിയാറ് വയസ്സുകാരി അരുണ എന്ന പെണ്‍കുട്ടി അതി ക്രൂരമായ ബലാല്‍സംഗത്തിനിരയായി അബോധാവസ്ഥയില്‍ കോമയില്‍ കഴിഞ്ഞത്. വേദനകള്‍ക്കു വിരാമമിട്ട് അവള്‍ യാത്രയായി, വേദനകളില്ലാത്ത ലോകത്തേക്ക്.

തിങ്കളാഴ്‌ച, ഏപ്രിൽ 20, 2015

ആദ്യരാത്രി


“മോളേ ഇതാ ഈ പാലുകൊണ്ടുപോയി അവനു കൊടുക്ക്”.

അമ്മയുടെ ശബ്ദമാണ് അവളെ ചിന്തയില്‍ നിന്നുണര്‍ത്തിയത്. വൈകിട്ട് വീട്ടില്‍ വന്നു കയറിയപ്പോള്‍ മുതലുള്ള ചിന്തയാണ് രശ്മിക്ക്.പുതുപ്പെണ്ണിനെയും ചെക്കനെയും കാണാനുള്ള അയല്പക്കക്കാരുടെ മുന്നിലും ബന്ധുക്കളുടെ മുന്നിലും ചിരി അഭിനയിച്ച് നിന്നത് ചിന്തകള്‍ അലട്ടുന്ന മുഖമവര്‍ കാണാതിരിക്കുവാന്‍ വേണ്ടിയാണ്. 


ബുധനാഴ്‌ച, ഏപ്രിൽ 08, 2015

വന്യമനോഹരം ഈ മരോട്ടിച്ചാല്‍

സാധാരണ എല്ലാവരും യാത്ര ചെയ്യുന്ന സ്ഥലങ്ങളേക്കാള്‍ എനിക്കിഷ്ടം അധികമാരും വരാത്ത പ്രകൃതിയോടടുത്ത് നില്‍ക്കുന്ന പ്രദേശങ്ങളിലേക്കുള്ള യാത്രയാണ്. ഈ വെക്കേഷനില്‍ നിനച്ചിരിക്കാതെ ഒത്തുവന്ന അത്തരമൊരു യാത്രയാണ് തൃശ്ശൂര്‍ ജില്ലയിലെ മരോട്ടിച്ചാല്‍ എന്ന വെള്ളച്ചാട്ടത്തിലേക്ക്.

ഞായറാഴ്‌ച, മാർച്ച് 08, 2015

മാറിടങ്ങൾ

നിറഞ്ഞുതുളുമ്പുന്ന ആ മാറിടങ്ങളോടായിരുന്നു അവനു ഭ്രമം. വടിവൊത്തയാ നിറകുംഭങ്ങള്‍ എന്നുമവനെ കൊതിപ്പിച്ചിരുന്നു. നടക്കുമ്പോള്‍ തുള്ളിക്കളിക്കുന്ന അവയുടെ മാദകത്വത്തെ എന്നും വര്‍ണ്ണിച്ചിരുന്ന അവന്‍, പ്രണയപരവശനായവളെ തന്നിലേക്ക് വലിച്ചടുപ്പിക്കുമ്പോള്‍ തടസ്സമായി നിന്നിരുന്ന അവ തന്നിലെ കാമ ചേതനകളെ ഉണര്‍ത്തുന്നതറിഞ്ഞിരുന്നു. എങ്കിലും ഒരിക്കല്‍ പോലുമവയെ സ്വന്തമാക്കാനവനു കഴിഞ്ഞിരുന്നില്ല.