ശനിയാഴ്‌ച, ഡിസംബർ 28, 2013

ഓര്‍മ്മക്കുറിപ്പ് – 4

കണ്‍മഷി....
അതായിരുന്നു ആ കോളേജിലെ എന്‍റെ വിളിപ്പേര്.....

എന്താണ് ഇങ്ങനെ ഒരു പേര് എന്നല്ലേ ... പറയാം ... എന്‍റെ ഫോട്ടോസ് നോക്കിയാല്‍ അറിയാം മുഖത്ത് ഒരു ചന്ദനം...അല്ലെങ്കില്‍ സിന്ദൂരക്കുറി ഉണ്ടാവും പലപ്പോഴും... അതൊരു ശീലമാണ്... ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഇന്നും തുടരുന്ന ശീലം...


വ്യാഴാഴ്‌ച, ഡിസംബർ 26, 2013

ഓര്‍മ്മക്കുറിപ്പ് – 3

ക്ലാസ്സ്‌ തുടങ്ങി... ആദ്യ വര്‍ഷത്തെ പല സബ്ജെക്റ്റ്കളും പ്ലസ്‌ടു കോഴ്സ്ന്‍റെ ബാക്കി...അല്ലെങ്കില്‍ അതൊക്കെ തന്നെയായിരുന്നു .... പത്താംക്ലാസ് കഴിഞ്ഞു പോയകൊണ്ട് പലതും എനിക്ക് പുതിയതായിരുന്നു.. അതുകൊണ്ട് തന്നെ ഒരു ഇഷ്ടക്കേട് തോന്നി.... അക്കാലത്ത് കമ്പ്യൂട്ടറിനോട് വല്ലാത്ത ഭ്രമമായിരുന്നു... അത് പഠിക്കണം എന്ന് ആശിച്ച് ബ്രാഞ്ച് ചേഞ്ച്‌ ചെയ്യാന്‍ അപ്ലൈ ചെയ്തു... പക്ഷേങ്കി നോക്കണേ എന്‍റെ നമ്പര്‍ വന്നപ്പോളെക്കും അതിന്‍റെ സീറ്റ്‌ ഫില്ലായി... അങ്ങനെ ഇലക്ട്രിക്കലില്‍ തന്നെ നിന്നേപറ്റു എന്നായി... പഠിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും ഒന്നും മനസിലാവാത്തവന്റെ മാനസികാവസ്ഥ എന്താവും ?

തിങ്കളാഴ്‌ച, ഡിസംബർ 23, 2013

ഓര്‍മ്മക്കുറിപ്പ് -2

വെളുപ്പിനെ അഞ്ചു മണിക്ക് എണീക്കണം, എങ്കിലേ റെഡി ആയി 6:45 നുള്ള ബസ് കിട്ടൂ... അതാവുമ്പോ നേരിട്ട് കോളേജിന്റെ അവിടെ ഇറങ്ങാം, ഇല്ലെങ്കില്‍ രണ്ടും മൂന്നും ബസോക്കെ കേറി പോണം, എന്നാലും ലേറ്റ് ആവും...

ഞായറാഴ്‌ച, ഡിസംബർ 22, 2013

ഓര്‍മ്മക്കുറിപ്പ് -1

കുട്ടിത്തം മാറാത്ത മനസുമായി അന്ന് ആ കോളേജിന്‍റെ പടികള്‍ കയറിയ ഞാന്‍ എന്നൊരു വ്യക്തി ഉണ്ടായിരുന്നു 2002 ല്‍....

പത്താംക്ലാസ് കഴിഞ്ഞപ്പോ ഏതൊരു ആളെപോലെയും പ്ലസ്‌ ടു തന്നെയായിരുന്നു മനസ്സില്‍... ആഗ്രഹിച്ച സയന്‍സ് ഗ്രൂപ്പ്‌ കിട്ടാത്തത് കൊണ്ടും, ഒരിക്കല്‍ പോലും ചിന്തിചിട്ടില്ലാത്ത, പോളിയില്‍ ഡിപ്ലോമയ്ക്ക് അഡ്മിഷന്‍ കിട്ടിയപ്പോളും വിഷമമായിരുന്നു മനസ്സില്‍...

വ്യാഴാഴ്‌ച, ഡിസംബർ 05, 2013

അര്‍ച്ചന

എന്‍റെ പ്രിയപ്പെട്ട ....... കളിക്കൂട്ടുകാരി 

അക്ഷരം പഠിക്കുന്ന കാലംതൊട്ട് ഒന്നിച്ച് പഠിച്ചു വളര്‍ന്നവര്‍ ...
ആശാന്‍പള്ളിക്കൂടത്തില്‍ ഒന്നിച്ചിരുന്ന് അക്ഷരം പഠിച്ചവര്‍

ബുധനാഴ്‌ച, ഡിസംബർ 04, 2013

എന്‍റെ പ്രിയപ്പെട്ട അധ്യാപകര്‍

അറിവിന്‍റെ ലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്തിയ എന്‍റെ പ്രിയപ്പെട്ട അധ്യാപകര്‍..........

അക്ഷരം പഠിക്കുന്നത് മുതല്‍ കോളേജ് വരെ അറിവ് പകര്‍ന്നു തന്ന അധ്യാപകര്‍

തിങ്കളാഴ്‌ച, ഡിസംബർ 02, 2013

എഞ്ചിനീയറിംഗ്

അന്നൊരു ആഗസ്റ്റ്‌ മാസം ആ കോളേജിന്റെ പടി കയറുമ്പോ എന്തൊക്കെയോ നേടിയ ഒരു അഹങ്കാരമായിരുന്നു മനസ്സില്‍ ....

ജീവിതത്തില്‍ ഒരിക്കല്‍ പോലും ആഗ്രഹിച്ചിട്ടില്ലാത്ത ഒരു കാര്യം അതിങ്ങനെ കയ്യെത്തും ദൂരത്ത് വന്നു നിന്നപ്പോ അതിനെ എത്തിപ്പിടിക്കാനുള്ള വെമ്പലായിരുന്നു.

ഞായറാഴ്‌ച, ഡിസംബർ 01, 2013

കണ്മഷി


എന്താണിങ്ങനെ ഒരു പേര് എന്ന് പലരും ചിന്തിക്കുന്നുണ്ടാവും ല്ലേ..എന്നെ അടുത്തറിയാവുന്നവര്‍ക്കറിയാം....അത് ഞാന്‍ തന്നെയാണെന്ന്...