കിടങ്ങില്‍സ്... ഞങ്ങളുടെ ആ കൂട്ടം ആ കോളേജിലെ തന്നെ വളരെ ആക്റ്റീവ് ആയ ഗ്രൂപ്പ് ആയിരുന്നു. എന്തിനും ഏതിനും മുന്നിട്ടിറങ്ങാന്‍ സന്നദ്ധതയുള്ള ഏതാനും ചെറുപ്പക്കാരുടെ കൂട്ടം. ചിന്തകളും, പ്രത്യയശാസ്ത്രങ്ങളും വ്യത്യസ്തമായിരുന്നിട്ടും ഞങ്ങള്‍ക്കിടയിലെ സൗഹൃദം എന്നും ഞങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്തിയിരുന്നു. വ്യത്യസ്തമായ രാഷ്ട്രീയ ചിന്താഗതി വെച്ച് പുലര്‍ത്തുന്നവരായിരുന്നിട്ടും ഞങ്ങളുടെ സൗഹൃദത്തിനു അതൊരു വിലങ്ങു തടി ആയിരുന്നില്ല.