ഇന്നലെ ഒരു നാടക മത്സരം ഉണ്ടായിരുന്നു ദോഹയില്‍. FCC യുടെ ഖത്തര്‍ കേരളീയം 2015ന്‍റെ ഭാഗമായ ഏകാങ്ക നാടക മത്സരം. ആറു നാടകങ്ങളാണ് മത്സര രംഗത്തുണ്ടായിരുന്നത്. കലയെ സ്നേഹിക്കുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ മാറ്റുരച്ച നാടക മത്സരം. വൈകിയാണ് എത്തിയത് അതുകൊണ്ട് തന്നെ രണ്ടു നാടകങ്ങള്‍ മാത്രമേ കാണുവാന്‍ സാധിച്ചുള്ളൂ. രണ്ടും ഒന്നിനൊന്ന് മികച്ചവ. മികച്ച അഭിപ്രായമായിരുന്നു ഈ മത്സരത്തിന് അവിടെ കൂടിയിരുന്നവരില്‍ നിന്നും ലഭിച്ചത്.