ഹൃദയഭേദകമായ വാര്‍ത്തകളാണ് മ്യാന്മാറില്‍ നിന്ന് കേള്‍ക്കുന്നത്. ആയിരത്തോളം വരുന്ന ആള്‍ക്കാരാണ് അതി ജീവനത്തിനായി കടലില്‍ അലയുന്നത്. വംശീയ ഉന്മൂലന ഭീഷണിയെത്തുടര്‍ന്ന് മത്സ്യബന്ധന ബോട്ടുകളില്‍ ജീവനും കൊണ്ട് പലായനം ചെയ്തവര്‍. വെള്ളവും ആഹാരവുമില്ലാതെ മാസങ്ങളായി കടലില്‍ കഴിയുന്നവര്‍, പ്രത്യാശയുടെ പുല്‍ നാമ്പ് പോലുമില്ലാതെ എങ്ങോട്ട് എന്നറിയാതെ കഴിയുന്നവര്‍. സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തിലധികം പേര്‍. ബംഗ്ലാദേശില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണവര്‍, അതുകൊണ്ട് തന്നെ ദുരിതപൂര്‍ണ്ണമായിരുന്നു അവരുടെ അവിടുത്തെ ജീവിതം. മ്യാന്‍മാര്‍ സൈന്യത്തിന്‍റെ ആക്രമണത്തെ ഭയന്ന് ഒളിച്ചു ജീവിച്ചവര്‍, ഇന്ന് ജീവനും കൊണ്ട് കടലിലേക്ക് പലായനം ചെയ്തവര്‍.
വ്യാഴാഴ്‌ച, മേയ് 28, 2015
തിങ്കളാഴ്‌ച, മേയ് 18, 2015
അരുണ ഷാന്‍ബാഗ്
നാല്‍പ്പത്തി രണ്ട് വര്‍ഷം,
നാല് പതിറ്റാണ്ടുകളാണവള്‍,
മുംബൈയില്‍ സ്വകാര്യ ആസ്പത്രിയില്‍ നേഴ്സ് ആയിരുന്ന ഇരുപത്തിയാറ് വയസ്സുകാരി അരുണ എന്ന പെണ്‍കുട്ടി അതി ക്രൂരമായ ബലാല്‍സംഗത്തിനിരയായി അബോധാവസ്ഥയില്‍ കോമയില്‍ കഴിഞ്ഞത്. വേദനകള്‍ക്കു വിരാമമിട്ട് അവള്‍ യാത്രയായി, വേദനകളില്ലാത്ത ലോകത്തേക്ക്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)