ഞായറാഴ്‌ച, ജനുവരി 31, 2016

എന്‍റെ യാത്രകള്‍.- 1

 കുട്ടനാട് –  ഹൗസ്ബോട്ട് യാത്ര 

യാത്രകള്‍ ഒരു ലഹരിയാണ്... ആവര്‍ത്തിക്കപ്പെട്ടാലും വിരസമാവാത്ത ലഹരി.ഈ അവധിക്കാലവും കൂടുതലും യാത്രകള്‍ തന്നെയായിരുന്നു.. പ്രകൃതിയുടെ വിവിധ ഭാവങ്ങളില്‍ കൂടിയുള്ള യാത്ര. കായലും കടലും പുഴയും മലയും മഞ്ഞും മഴയും കണ്ടും അറിഞ്ഞും ആസ്വദിച്ചും കുറെനാളായി ആഗ്രഹിച്ചിരുന്ന ഒരു യാത്ര.


ഫേസ്ബുക്ക് തന്ന കുറച്ചു കൂട്ടുകാരുണ്ട്, പെട്ടന്ന് ഒരാവശ്യത്തിന് വിളിച്ചാല്‍ എങ്ങനെയും എത്തും എന്ന് കരുതുന്ന കുറച്ചുപേരില്‍ ചിലര്‍, നാട്ടില്‍ എത്തിയപ്പോ മുതല്‍ പറയുന്നതാ അവരുമൊന്നിച്ച് ഒരു കറക്കം. അങ്ങിനെയാണ് ആലപ്പുഴയിലേക്ക് അവര്‍ വരാമെന്ന് പറഞ്ഞത് കുട്ടനാട് കാണാന്‍.രാവിലെ ഞാന്‍ ആലപ്പുഴയില്‍ എത്തുമ്പോഴേക്കും മലപ്പുറം-കോഴിക്കോട് നിന്ന് അവര്‍ എത്തിയിരുന്നു. ഹൗസ്‌ബോട്ട് ഒക്കെ ബുക്ക് ചെയ്തു എന്നെയും കാത്തുനില്‍ക്കുന്നു.