ശനിയാഴ്‌ച, ജൂൺ 28, 2014

പ്രണയപര്‍വ്വം

“നമുക്ക് പിരിയാം .. 
കടല്‍ക്കരയിലെ ബഞ്ചിലിരുന്ന്, തീരം തഴുകുന്ന തിരമാലകളെ നോക്കി ഞാനത് പറയുമ്പോ ശബ്ദം ഇടറിയിരുന്നു...

ഒന്നും മിണ്ടാതെ, ഒരു നോക്കുകൊണ്ട് പോലും എന്നെ വേദനിപ്പിക്കാതെ അവള്‍ നടന്നകന്നു... ഏതൊരു പെണ്ണും കേള്‍ക്കാനാഗ്രഹിക്കാത്ത വാക്കാണ്‌ അവള്‍ കേട്ടത്, പക്ഷെ അത് പറയുമ്പോ എന്‍റെ കണ്ണില്‍ പൊടിഞ്ഞ കണ്ണുനീര്‍... അതായിരുന്നു അവളെ വേദനിപ്പിച്ചത്...